Wednesday 25 November 2020 09:33 AM IST : By സ്വന്തം ലേഖകൻ

ഒരു ഹാപ്പി ഫാമിലി! തഹാനെ കൊഞ്ചിച്ച് ടൊവീനോ, ഒപ്പം ലിഡിയയും ഇസയും

tovino

തന്റെ ഏറ്റവും പുതിയ കുടുംബ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ടൊവീനോ തോമസ്. ഫാമിലി എന്ന കുറിപ്പോടെയാണ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്.

ഈ വർഷം ജൂണിലാണ് ടൊവീനോ തോമസിന്റെയും ഭാര്യ ലിഡിയയുടെയും ജീവിതത്തിലേക്ക് ഇളയ മകൻ തഹാൻ എത്തിയത്. അടുത്തിടെ തഹാന്റെ മാമോദീസ ചിത്രങ്ങളും ടൊവീനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. മൂത്തമകളുടെ പേര് ഇസ എന്നാണ്.

പുതിയ ചിത്രത്തിന് നിരവധി പേരാണ് കമന്റുകളും ലൈക്കുകളുമായി എത്തിയിരിക്കുന്നത്.