Saturday 16 March 2019 06:11 PM IST : By സ്വന്തം ലേഖകൻ

‘ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും, അന്ന് നിങ്ങള്‍ എന്നെ ഓര്‍ത്ത് അസൂയപ്പെടും’! വൈറലായി ടൊവിനോയുടെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റ്

tovino-new

മലയാളത്തിലെ യുവനായകൻമാരിൽ പ്രധാനിയാണ് ടൊവിനോ തോമസ്. സിനിമയെന്ന മോഹം ഹൃദയം കീഴടക്കിയപ്പോൾ, കഷ്ടപ്പാടിന്റെയും പരിശ്രമത്തിന്റെയും വിവിധ ഘട്ടങ്ങൾ കീഴടക്കിയാണ് ടൊവിനോ ഇന്നത്തെ നിലയിലേക്കെത്തിയത്. അക്കാലത്തിന്റെ ഓർമ്മയുണർത്തുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ടൊവിനോയുടെ ഒരു പഴയ ഫെയ്സ്ബുക്ക് പോസ്റ്റ്. 2011 ജൂണ്‍ 28 നാണ് ടൊവിനോ ഇത് കുറിച്ചിരിക്കുന്നത്.

tovino-new-2

‘ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും. കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതി തള്ളുമായിരിക്കും. പക്ഷേ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങള്‍ എന്നെ ഓര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല, മറിച്ച് ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്’.– ടൊവിനോ കുറിച്ചതിങ്ങനെ.

തന്റെ ലക്ഷ്യത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ള, തളരാതെ പോരാടാൻ മനസ്സുള്ള ഒരാളെയാണ് ഈ പോസ്റ്റിൽ കാണുക. ഇതിനു താഴെ അദ്ദേഹത്തെ പരിഹസിക്കുന്ന നിരവധി കമന്റുകൾ പലരും കുറിച്ചിട്ടുണ്ടെങ്കിലും കാലം അതിനൊക്കെ മറുപടി നൽകിക്കഴിഞ്ഞു. പോസ്റ്റിട്ട് 8 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മലയാള സിനിമയിലെ മുന്‍ നിര നായകന്മാരില്‍ ഒരാളാണ് ടൊവിനോ. എന്തായാലും ആരാധകർ ഇരു കൈയും നീട്ടി പോസ്റ്റ് സ്വീകരിച്ചു കഴിഞ്ഞു.

tovino-new-3