Monday 12 November 2018 02:50 PM IST : By സ്വന്തം ലേഖകൻ

‘‘അതെന്നെ ആഴത്തിൽ മുറിവേൽപ്പിച്ചു’’; ‘ ഈറ്റിംഗ് വാസ്പ്സ്’ വായിച്ച് ട്വിങ്കിൾ കുറിച്ചതിങ്ങനെ

twinkle-new

ബോളിവുഡ് സൂപ്പർതാരം അക്ഷയ്കുമാറിന്റെ ഭാര്യയും മുൻ താരനായികയുമൊക്കെയായ ട്വിങ്കിൾ ഖന്ന ഒരു നടി മാത്രമല്ല, ശ്രദ്ധേയയായ എഴുത്തുകാരിയും കോളമിസ്റ്റുമൊക്കെയാണ്. മികച്ച വായനക്കാരി കൂടിയായ ട്വിങ്കിൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

മലയാളിയായ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായരുടെ ഏറ്റവും പുതിയ നോവൽ‘ ഈറ്റിംഗ് വാസ്പ്സ്’ വായിച്ച ട്വിങ്കിൾ, പുസ്തകം തന്നെ ആഴത്തിൽ സ്വാധീനിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

‘‘മുപ്പതാം പേജ് എത്തിയപ്പോൾ ഞാൻ മാറ്റി വച്ച പുസ്തകമാണിത്. അതെന്നെ ആഴത്തിൽ മുറിവേൽപ്പിച്ചു. പക്ഷെ തൊട്ടടുത്ത ദിവസം തന്നെ ഞാനത് ഒറ്റയിരിപ്പിനു വായിച്ചു തീർത്തു. ‘ഈറ്റിംഗ് വാസ്പ്സ്’ വളരെ മനോഹരമായ, മനസ്സിനെ ഇളക്കി മറിക്കുന്ന പുസ്തകമാണ്’’.– പുസ്തകം തീർച്ചയായും വായിക്കണമെന്ന അടിക്കുറിപ്പോടെ ട്വിങ്കിൾ എഴുതിയതിങ്ങനെ.

താര ദമ്പതികളായ രാജേഷ് ഖന്ന-ഡിംപിൾ കപാഡിയമാരുടെ പുത്രിയായ ട്വിങ്കിൾ മൂന്നു പുസ്തകങ്ങളുടെ രചയിതാവാണ്.