Tuesday 12 February 2019 12:26 PM IST : By സ്വന്തം ലേഖകൻ

‘മധുരരാജ’ എട്ടു നിലയിൽ പൊട്ടും! മാസ് മറുപടിയുമായി വൈശാഖ്

vaisakh-new

മമ്മൂട്ടിയുടെ ആരാധകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മധുരരാജ’. ചിത്രീകരണം അവസാന ഘട്ടത്തിലേക്കു കടക്കുന്ന ചിത്രം സൂപ്പർഹിറ്റായ ‘പോക്കിരിരാജ’യുടെ രണ്ടാം ഭാഗമാണ്.

ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ സംവിധായകൻ വൈശാഖും മറ്റ് അണിയറ പ്രവർത്തകരും താരങ്ങളുമൊക്കെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടു തന്നെ മധുരാജയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഇതിനിടയില്‍ ചിത്രത്തിനെതിരെ കമന്റെഴുതിയ ഒരാള്‍ക്ക് സംവിധായകന്‍ വൈശാഖ് നൽകിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

‘മധുരരാജ’ എട്ടു നിലയില്‍ പൊട്ടുമെന്നായിരുന്നു ഒരാളുടെ കമന്റ ്. ഏറെ വൈകാതെ ഇതിന് വൈശാഖിന്റെ മറുപടിയുമെത്തി. ‘ചേട്ടന്‍ ഇവിടെയൊക്കെ തന്നെ കാണുമല്ലോ, അല്ലേ...’ എന്നായിരുന്നു വൈശാഖിന്റെ മാസ് കമന്റ ്.

വൈശാഖിന്റെ മറുപടി കലക്കിയെന്നാണ് ആരാധകരുടെ അഭിപ്രായം.

മാസ് എന്റർടൈനറാണ് മധുരരാജ. ഉദയ കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തിൽ ജയ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സണ്ണി ലിയോണും ചിത്രത്തിലുണ്ട്.