Monday 27 July 2020 10:42 AM IST : By സ്വന്തം ലേഖകൻ

‘കേരള പോലീസ് ഡബിൾ സ്ട്രോങ് ആണ്, എന്നാ വൃത്തികേടും വിളിച്ചു പറയാം എന്നു കരുതണ്ട’! പൊലീസിന് നന്ദി പറഞ്ഞ് വീണ നായർ

veena-nair

തനിക്കെതിരെ സോഷ്യൽ മീഡിയയിൽ മോശം കമന്റിട്ടയാളെ കണ്ടെത്തി കേസ് എടുത്ത കേരള പൊലീസിന് നന്ദി പറഞ്ഞ് നടി വീണ നായർ. കേരള പോലീസ് ഡബിൾ സ്ട്രോങ്ങ്‌ ആണ് എന്ന് വീണ ഫെയ്സ്ബുക്കിൽ കുറിച്ചു.

‘കേരള പോലീസ് ഡബിൾ സ്ട്രോങ്ങ്‌ ആണ്...ജോൺസൻ എന്ന ആ മഹാനെതിരെ( വെട്ടിക്കുന്നേൽ വീട്ടിൽ ജോൺസൻ വി ടി മോനെ ) ചങ്ങനാശ്ശേരി പോലീസ് കേസ് എടുത്തു... FIR ന്റെ front page ആണിത്... സോഷ്യൽ മീഡിയയിൽ എന്നാ വൃത്തികേടും വിളിച്ചു പറയവെന്നു കരുതേണ്ട... thanks to കോട്ടയം sp ജയദേവൻ സാർ, ചങ്ങനാശ്ശേരി IOP പ്രശാന്ത്കുമാർ സാർ, si അനിൽകുമാർ സാർ.#keralapolice #doublestro’ .– എഫ്.ഐ.ആറിന്റെ കോപ്പി പങ്കുവച്ച് താരം കുറിച്ചതിങ്ങനെ.

തനിക്കെതിരെ ഫെയ്സ്ബുക്കിൽ മോശം കമന്റിട്ടയാൾക്കെതിരെ താരം സോഷ്യൽ മീഡിയയിൽ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ പ്രതികരിച്ചത് വൈറൽ ആയിരുന്നു. തുടർന്നാണ് താരം പരാതി നൽകിയത്.