Tuesday 21 January 2020 02:32 PM IST : By സ്വന്തം ലേഖകൻ

ആരാണ് മികച്ച സംവിധായകൻ ? മത്സരരംഗത്ത് മുന്നേറി നവാഗതരും

vfa-director

‘വനിത ഫിലിം അവാർഡ്സ് 2020’ ൽ ആരാകും മികച്ച സംവിധായകൻ ? ഈ ചോദ്യം കടുത്ത മത്സരമാണ് വോട്ടിങ്ങിൽ സൃഷ്ടിക്കുന്നത്. വ്യത്യസ്തങ്ങളായ ഒരുപിടി മികച്ച സിനിമകളുമായി നവാഗതരുൾപ്പടെ തങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ച വർഷമാണ് 2019.

‘ലൂസിഫറി’ലൂടെ പൃഥ്വിരാജ്, ‘ജെല്ലിക്കെട്ടി’ലൂടെ ലിജോ ജോസ് പെല്ലിശ്ശേരി, ‘വൈറസി’ലൂടെ ആഷിക് അബു, ‘കുമ്പളങ്ങി നൈറ്റ്സി’ലൂടെ മധു സി നാരായണൻ ‘ഉയരെ’യിലൂടെ മനു അശോകൻ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പനി’ലൂടെ രതീഷ് ബാലകൃഷ്ണൻ പൊതുവാൽ, ‘കെട്ട്യോളാണെന്റെ മാലാഖ’യിലൂടെ നിസാം ബഷീർ, ‘വികൃതി’യിലൂടെ എം.സി ജോസഫ്, ‘തണ്ണീർ മത്തൻ ദിനങ്ങളി’ലൂടെ ഗിരീഷ് എ.ഡി, ‘ഇഷ്കി’ലൂടെ അനുരാജ് മനോഹർ, ‘ഫൈനൽസി’ലൂടെ പി.ആർ അരുൺ എന്നിവർ മത്സരരംഗത്തുണ്ട്.

മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചലച്ചിത്ര പുരസ്കാരമാണ് ‘വനിത’യുടെത്. ഓരോ വിഭാഗത്തിലും, പോയ വർഷത്തെ മികച്ചവരെ തിരഞ്ഞെടുക്കാനുള്ള അവസരം പ്രേക്ഷകർക്ക് തന്നെയാണ് എന്നത് അതിന്റെ ആവേശം ഇരട്ടിയാകുന്നു. ഓരോ വിഭാഗത്തിലേക്കുമുള്ള മികച്ചവരെ തിരഞ്ഞെടുക്കാൻ ഇക്കുറിയും വോട്ടിങ്ങില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.

2019 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകളിൽ നിന്നു മികച്ച സിനിമ, ജനപ്രിയ സിനിമ, മികച്ച സംവിധായകൻ, മികച്ച നടൻ, ജനപ്രിയ നടൻ, മികച്ച നടി, ജനപ്രിയ നടി, മികച്ച സഹനടൻ, മികച്ച സഹനടി, മികച്ച ഹാസ്യനടൻ, മികച്ച വില്ലൻ, മികച്ച താരജോടി, മികച്ച പുതുമുഖ സംവിധായകൻ, മികച്ച പുതുമുഖ നടൻ, മികച്ച പുതുമുഖനടി, സ്പെഷൽ പെർഫോമൻസ് അവാർഡ് (നടൻ), സ്പെഷൽ പെർഫോമൻസ് അവാർഡ് (നടി), മികച്ച സംഗീത സംവിധായകൻ, മികച്ച ഗായകൻ, മികച്ച ഗായിക, മികച്ച ഗാനരചയിതാവ്, മികച്ച നൃത്തസംവിധായകൻ, മികച്ച ക്യാമറാമാൻ, മികച്ച തിരക്കഥാകൃത്ത് എന്നിവരെ തിരഞ്ഞെടുക്കുക. വനിത ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മലയാള സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനയെ മുൻനിർത്തി നൽകുന്നതാണ്. വ്യക്തിയുടെ മുൻവർഷങ്ങളിലെ നേട്ടങ്ങളും സേവനങ്ങളും പരിഗണിക്കാവുന്നതാണ്.

∙ ഒാരോ വിഭാഗത്തിലും ഏറ്റവും മികച്ചത് എന്ന് നിങ്ങള്‍ക്ക് തോന്നുന്നത് അതതിന്റെ കോളത്തിൽ പൂരിപ്പിക്കുക.

∙ ഒാരോ കോളത്തിൽ ഒന്നിലധികം പേരുകൾ രേഖപ്പെടുത്തിയാൽ അസാധുവാകും

∙ നിങ്ങളുടെ പേരും വിലാസവും ഫോൺനമ്പറും കൃത്യമായി രേഖപ്പെടുത്തണം.

∙ ഒാരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ വോട്ട് നേടിയവരെ കംപ്യൂട്ടറിന്റെ സഹായത്തോടെ കണ്ടെത്തിയാണ് അവാര്‍ഡ് നിശ്ചയിക്കുക.

∙ മികച്ച സിനിമ, ജനപ്രിയ സിനിമ എന്നിവയ്ക്കുള്ള അവാര്‍‍ഡ് സിനിമയുെട നിർമാതാവിനും സംവിധായകനും നൽകുന്നതാണ്.

∙ അവാർഡ് സംബന്ധിച്ച അന്തിമ തീരുമാനം എം.എം .പബ്ലിക്കേഷനിൽ നിക്ഷിപ്തമായിരിക്കും.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്കും വോട്ട് ചെയ്യാം