Monday 24 June 2019 11:57 AM IST : By സ്വന്തം ലേഖകൻ

‘എന്താ വെറൈറ്റി അല്ലേ...’! ചീങ്കണ്ണികൾക്ക് തീറ്റകൊടുക്കുന്ന വിദ്യാബാലന്‍: വിഡിയോ വൈറൽ

vidya-balan

അഭിനയത്തിൽ പഴയതു പോലെ സജീവമല്ലെങ്കിലും വിദ്യാ ബാലന്റെ ആരാധക പിന്തുണയിലോ ജനപ്രീതിയിലോ തെല്ലും കുറവില്ല. സോഷ്യൽ മീഡിയയിൽ താരം നിറഞ്ഞു നിൽക്കുന്നതിനാല്‍ ‘വിദ്യ എവിടെ ?’ എന്ന ചോദ്യവും ഉയർന്നു വരുന്നില്ല.

സോഷ്യൽ മീഡിയയില്‍ വിദ്യ സജീവമാണ്. ചെറു കുറിപ്പുകളും വിഡിയോകളും തന്റെ മനോഹര ചിത്രങ്ങളുമൊക്കെ വിദ്യ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ അൽപ്പം കൂടി വെറൈറ്റിയായ ഒരു വിഡിയോയാണ് താരം തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്.

ചീങ്കണ്ണികൾക്ക് തീറ്റകൊടുക്കുന്ന വിദ്യാബാലനെയാണ് വിഡിയോയിൽ കാണുക. ഫ്ലോറിഡയിൽ അവധിയാഘോഷിക്കുന്നതിനിടയിലാണ് വിദ്യാബാലന്റെ ഈ രസികൻ സാഹസം.

തന്റെ നിലപാടുകൾ തുറന്ന് പറഞ്ഞ് വാർത്തകളിൽ നിറഞ്ഞ നടിയാണ് വിദ്യാബാലൻ. വസ്ത്രധാരണത്തെ പരിഹസിച്ചും നിന്തരമായുള്ള ബോഡി ഷെയ്മിങ് നടത്തിയും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയവര്‍ക്ക് വ്യക്തമായ മറുപടി നൽകി ബാലിയിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ വിദ്യ പങ്കുവച്ചിരുന്നു. ‘ഐ ലൗ മൈ ഡ്രസ്’ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്.