Friday 12 July 2019 04:26 PM IST : By സ്വന്തം ലേഖകൻ

‘കുഞ്ഞിക്കാ ഐ ലവ് യൂ’! ദുല്‍ഖറിനൊപ്പം ഒരു വന്‍ സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് വിജയ് ദേവരക്കൊണ്ട

vv

തെന്നിന്ത്യൻ യുവപ്രേക്ഷകരുടെ ഹരമാണ് തെലുങ്കിലെ യുവതാരം വിജയ് ദേവരക്കൊണ്ട. വിജയ് നായകനാകുന്ന പുതിയ ചിത്രം ഡിയര്‍ കോമ്രേഡിന്റെ ട്രെയിലർ ഇന്നലെ റിലീസായിരുന്നു. ഇതിനോടകം വൈറലായ ട്രെയിലറിന്റെ മലയാളം പതിപ്പ് മലയാളത്തിന്റെ യങ് സ്റ്റാർ ദുൽഖർ സൽമാനാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ റിലീസ് ചെയ്തത്.

ചെറു കുറിപ്പിനൊപ്പമാണ് ഡിക്യു ട്രെയിലർ ലോഞ്ച് ചെയ്തത്. ഇപ്പോഴിതാ പ്രിയപ്പെട്ട കുഞ്ഞിക്കയ്ക്ക് നന്ദി പറഞ്ഞ് വിജയ് ദേവരക്കൊണ്ട രംഗത്തെത്തിയിരിക്കുന്നു.

‘കുഞ്ഞിക്കാ ഐ ലവ് യൂ. നിങ്ങളാണ് ബെസ്റ്റ്’ എന്നതിനൊപ്പം താനും ദുല്‍ഖറും ചേര്‍ന്ന് ഒരു വമ്പന്‍ സര്‍പ്രൈസ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ട് എന്നും വിജയ് ട്വീറ്റ് ചെയ്തു.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ഡിയര്‍ കോമ്രേഡ്’. ഭരത് കമ്മയാണ് സംവിധാനം. തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.