നടൻ ടൊവിനോ തോമസിന്റെ ഭാര്യാപിതാവും ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപകനുമായ വിൻസന്റ് ജോസഫ് കുന്നംകുടത്ത് (66) അന്തരിച്ചു. വ്യാഴം വൈകിട്ട് 6:10 നായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച നാലു മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും. ഭാര്യ: മേരി വിജയം. മക്കൾ: ലിഡിയ ടൊവിനോ, ജോസ്വിൻ. മരുമക്കൾ: ടൊവിനോ തോമസ്, റോസ്.