Friday 22 October 2021 09:10 AM IST : By സ്വന്തം ലേഖകൻ

പ്രേക്ഷകരുടെ ‘കുപ്പി’, പ്രിയ നടൻ വിശാഖ് നായർ വിവാഹിതനാകുന്നു: വധുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം

vishak

‘ആനന്ദം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ യുവപ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് വിശാഖ് നായർ. തുടരർന്ന് പ്രമുഖ താരങ്ങൾക്കൊപ്പം ശ്രദ്ധേയ ചിത്രങ്ങളിലും വിശാഖ് തിളങ്ങി.

ഇപ്പോഴിതാ, ജീവിതത്തിലെ ഒരു വലിയ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. താൻ വിവാഹിതനാകുവാനൊരുങ്ങുന്നതിന്റെ വിശേഷങ്ങളാണ് ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ താരം അറിയിച്ചിരിക്കുന്നത്.

ജയപ്രിയ നായരാണ് വിശാഖിന്റെ വധു. ജയപ്രിയയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.