Saturday 19 January 2019 03:26 PM IST : By സ്വന്തം ലേഖകൻ

‘‘വിശാല്‍ പണത്തിനു വേണ്ടിയാണ് വിവാഹിതനാകുന്നത്’; മറുപടിയുമായി അനീഷ

anisha-new

തമിഴ് യുവതാരം വിശാൽ വിവാഹിതനാകുന്നു എന്ന വാർത്ത വന്നതു മുതൽ വധു വരലക്ഷ്മിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾ തകിടം മറിച്ചാണ് വിശാൽ ഹൈദരാബാദ് സ്വദേശിനിയായ അനിഷയെ വിവാഹം കഴിക്കുന്നുവെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിക്കപ്പെട്ടത്. വിശാലിന്റെ പിതാവും നിര്‍മ്മാതാവുമായ ജി.കെ റെഡ്ഡി കഴിഞ്ഞയാഴ്ച്ചയാണ് വിവാഹ വിവരം പുറത്തു വിട്ടത്.

വിവാഹ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ അനീഷയെ സോഷ്യല്‍ മീഡിയയിലൂടെ കടന്നാക്രമിക്കുകയാണ് ചിലര്‍. വിശാലുമായുള്ള വിവാഹ നിശ്ചയത്തിന്റെ വിവരം അനീഷ സോഷ്യൽ മീഡിയയിൽ പങ്കു വച്ചതിന് പിന്നാലെയാണ് ഇതിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ വന്നു തുടങ്ങിയത്. വിശാല്‍ പണത്തിന് വേണ്ടിയാണ് വിവാഹിതനാകുന്നതെന്നും, എന്തും വിലകൊടുത്ത് വാങ്ങാമെന്നുമാണ് ഒരാള്‍ കുറിച്ചത്. എന്നാൽ ഇതിനു അനീഷ നൽകിയ മറുപടിയും കുറിക്കു കൊള്ളുന്നതായിരുന്നു. ‘പണത്തിനു വേണ്ടിയാണ് വിശാല്‍ എന്നെ സ്നേഹിച്ചതെന്ന് വിശ്വസിക്കുന്നുവെങ്കില്‍, അദ്ദേഹം ആരാണെന്നതിനെ കുറിച്ച് നിങ്ങള്‍ക്കൊരു ധാരണയുമില്ല. ചിലപ്പോഴെങ്കിലും ഒരല്‍പ്പം വിശ്വാസം ജീവിതത്തില്‍ പുലര്‍ത്തൂ. ഇനിയും ഒരുപാട് ദൂരം പോകാനുള്ളതാണ്’ അനീഷ കുറിച്ചു.

അയോഗ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വിശാഖപട്ടണത്ത് വച്ചാണ് വിശാല്‍ അനീഷയെ പരിചയപ്പെടുന്നത്. ഓഗസ്റ്റോടെ ഇവരുടെ വിവാഹം നടക്കുമെന്നാണ് കരുതുന്നത്.