Monday 09 December 2019 12:58 PM IST

‘അവനു കൊച്ചായി, ഞാനിങ്ങനെ നടന്നാൽ പോരല്ലോ’; കട്ടപ്പനയിലെ ഋത്വിക് റോഷന് ഫെബ്രുവരി രണ്ടിന് കല്യാണം!

Roopa Thayabji

Sub Editor

vishnu-eng224

‘ഒരു യെമണ്ടൻ പ്രേമകഥ’യിലെ ടെനിയെ ഓർമയില്ലേ. കോളജിൽ പെയിന്റടിക്കാൻ പോയ തക്കത്തിന് ഗിത്താറു വായിച്ച് പെൺകുട്ടികളെ പാട്ടിലാക്കാൻ നോക്കിയ അന്ധനായ കഥാപാത്രം. വിഷ്ണു ഉണ്ണികൃഷ്ണൻ അഭിനയിച്ചു ഹിറ്റാക്കിയ ആ റോൾ ഓർക്കുമ്പോൾ തന്നെ ചിരി പൊട്ടും. പക്ഷേ, പറഞ്ഞു വന്നത് അതല്ല. വിഷ്ണുവിന്റെ വിവാഹമാണ് വരുന്ന ഫെബ്രുവരി രണ്ടിന്. കഴിഞ്ഞ ദിവസം നടന്ന വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. ആയതിനാൽൽൽ... വിവാഹ വിശേഷങ്ങള്‍ വിഷ്ണു വനിത ഓൺലൈനോടു പറഞ്ഞപ്പോൾ.

∙ പ്രണയ വിവാഹമാണോ ?

278955022_2911923535506880_1333579653121572864_n

അല്ലേയല്ല. വളരെ നാളായി വീട്ടുകാർ കല്യാണാലോചനയൊക്കെ കൊണ്ടു വരുന്നുണ്ടായിരുന്നെങ്കിലും തിരക്കൊക്കെ കഴിഞ്ഞിട്ടു മതി കല്യാണം എന്നായിരുന്നു ഞാൻ കരുതിയത്. ‘കുറച്ചുകൂടി സമാധാനമായി ജീവിച്ചിട്ടു പോരേ കല്യാണം’ എന്നും ചിന്തിച്ചിരുന്നു. ഇതിനിടെ എന്നെ ഓവർടേക്ക് ചെയ്ത് എന്റെ ചങ്ക് ബിബിൻ ജോർജിന്റെ കല്യാണം കഴിഞ്ഞു. അപ്പോഴും ഞാനോർത്തു, സമയമുണ്ടല്ലോ. ബിബിന്റെ കുഞ്ഞിന്റെ മാമോദീസയ്ക്ക് പോയപ്പോഴാണ് തോന്നിയത്, ‘അവനു കൊച്ചായി, ഞാനിങ്ങനെ നടന്നാൽ പോരല്ലോ’ എന്ന്. പിന്നെ വീട്ടുകാർ കൊണ്ടുവരുന്ന വിവാഹാലോചനകളിൽ ഞാനും താത്പര്യം കാണിച്ചു തുടങ്ങി. അങ്ങനെയായാണ് ഈ ആലോചന മുറുകിയത്. ഇതിനിടെ കൊച്ചിയിലെ പുതിയ വീടിന്റെ പണിയൊക്കെ കഴിഞ്ഞു, ഡിസംബർ 12ന് പുതിയ വീട്ടിലേക്ക് മാറും.

279505644_2911923645506869_1147252847855796224_n

∙ ഐശ്വര്യയെ കുറിച്ച് ?

കോതമംഗലത്താണ് ഐശ്വര്യയുടെ വീട്. അച്ഛന്റെ പേര് വിനയൻ, അമ്മ ശോഭ. ഐശ്വര്യ ബിടെക് കഴിഞ്ഞു ഇപ്പോൾ പിഎസ്‌സി കോച്ചിങ്ങിനു പോകുന്നു. ഫെബ്രുവരി രണ്ടിന് കോതമംഗലത്തു വച്ചാണ് കല്യാണം. 

vishnummmkhgfr

∙ പുതിയ സിനിമകൾ ?

‘ബിഗ് ബ്രദറാ’ണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമ. പുതിയ സ്ക്രിപ്റ്റ് തുടങ്ങിയിട്ടില്ല. ഇടയ്ക്ക് പല ന്യൂസും വന്നു, മോഹൻലാലിനെ വച്ച് ഞാൻ ഒറ്റയ്ക്ക് സ്ക്രിപ്റ്റ് എഴുതുകയാണെന്നൊക്കെ. ഈ വാർത്ത കേൾക്കുമ്പോഴത്തെ ബിബിന്റെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് മറ്റാരെക്കാളും നന്നായി എനിക്കറിയാം. ഞങ്ങൾ രണ്ടുപേരും കൂടിയായിരിക്കും അടുത്ത സ്ക്രിപ്റ്റും എഴുതുക. അതിന്റെ ആലോചനകൾ നടക്കുന്നേ ഉള്ളൂ. മറ്റെല്ലാ വാർത്തകളും ഫെയ്ക്ക് ആണ്.

vishnuunni990
Tags:
  • Celebrity Interview
  • Movies