Wednesday 03 March 2021 09:00 AM IST : By സ്വന്തം ലേഖകൻ

ഞങ്ങള്‍ കലിപ്പിലാണ്...! അച്ഛന്റെ നോട്ടം അതേ പോലെ! മാധവിന്റെ ചിത്രം പങ്കുവച്ച് വിഷ്ണു

vishnu

തന്റെയും മകൻ മാധവിന്റെയും ചിത്രങ്ങൾ പങ്കുവച്ച്, രസകരമായ കുറിപ്പുമായി മലയാളത്തിന്റെ യുവനായകനും പ്രിയതിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ.‘ഞാനും എന്റെ മോനും. നല്ലയിനം ക്യാപ്ഷനുകൾ ക്ഷണിക്കുന്നു’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.

അടുത്തിടെയാണ് വിഷ്ണു ഉണ്ണികൃഷ്ണനും ഭാര്യ ഐശ്വര്യയ്ക്കും ആൺകുഞ്ഞ് പിറന്നത്. നേരത്തേ കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരവും വിഷ്ണു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ച്, ഞങ്ങൾ മൂന്നുപേരും എന്നെഴുതിക്കൊണ്ടാണ് വിഷ്ണു ആ സന്തോഷ വാർത്ത എല്ലാവരേയും അറിയിച്ചത്.