Thursday 02 November 2023 10:41 AM IST : By സ്വന്തം ലേഖകൻ

‘ഇനി ‘വിൻസി’ അല്ല, ഞാൻ എന്റെ പേര് മാറ്റി’: പുതിയ പേരിന്റെ പ്രേരണ മമ്മൂട്ടിയെന്ന് താരം

vinc

പേര് മാറ്റി നടി വിൻസി അലോഷ്യസ്. വിൻസി (Vincy) എന്നത് ‘വിൻ സി (Win C) എന്നു പരിഷ്കരിച്ചതായി താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

സൂപ്പർസ്റ്റാർ മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ തീരുമാനത്തെ സ്വാധീനിച്ചതെന്ന് ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ വിൻസി പറയുന്നു. ഇൻസ്റ്റഗ്രാമിലും താരം തന്റെ പേര് ‘iam Win c’ എന്നു മാറ്റി.

മമ്മൂട്ടി അങ്ങനെ വിളിച്ചതുകൊണ്ട് തന്നെ തന്റെ പേര് ഇനി മുതൽ ‘വിൻ സി’ എന്നായിരിക്കും എന്നും ഇനി എല്ലാവരും തന്നെ അങ്ങനെ വിളിക്കാൻ താത്പര്യപ്പെടുന്നു എന്നും വിൻസി സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘ആരെങ്കിലും എന്നെ വിൻ സി എന്ന് പരാമർശിക്കുമ്പോഴെല്ലാം ഒരുപാട് സന്തോഷം തോന്നാറുണ്ട്. എനിക്ക് പെട്ടെന്ന് അദ്ഭുതവും അഭിമാനവും തോന്നും. ഞാൻ വിജയം മുറുകെ പിടിച്ചതുപോലെ തോന്നും. പക്ഷേ മമ്മൂക്ക എന്നെ ‘വിൻ സി’ എന്ന് വിളിച്ചപ്പോൾ എന്റെ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നു. അതുകൊണ്ട് ഞാൻ സന്തോഷത്തോടെയും അഭിമാനത്തോടെയും എന്റെ പ്രൊഫൈൽ പേര് മാറ്റുകയാണ്. ഇനി മുതൽ എല്ലാവരും എന്നെ വിൻ സി എന്ന് അഭിസംബോധന ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’.– വിൻസി കുറിച്ചു. മമ്മൂട്ടി തന്നെ വിൻ സി എന്ന് വിശേഷിപ്പിച്ച വാട്ട്‌സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടും താരം പങ്കുവച്ചു.