Thursday 07 December 2023 03:01 PM IST : By സ്വന്തം ലേഖകൻ

‘ജീവിതകാലം മുഴുവനുള്ള എന്റെ യാത്രയില്‍ ഒപ്പം കൂടിയതിന് നന്ദി’: വിവാഹ വാർഷികത്തിന്റെ സന്തോഷം കുറിച്ച് യമുന റാണി

yamuna

വിവാഹ വാർഷികത്തിന്റെ സന്തോഷം കുറിച്ച്, ഭർത്താവിനൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ വിഡിയോ പങ്കുവച്ച് നടി യമുന.

ദേവനാണ് യമുന റാണിയുടെ ഭർത്താവ്. 2020 ഡിസംബർ ഏഴിനായിരുന്നു യമുനയുടെയും ദേവന്റെയും വിവാഹം. താരത്തിന്റെ രണ്ടാം വിവാഹമാണിത്. മൂകാംബികയില്‍ വച്ച് രണ്ട് പെണ്‍മക്കളെ സാക്ഷിയാക്കി യമുനയും ദേവനും വിവാഹിതരായി. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

‘എനിക്കറിയാം, എന്നെ പ്രണയിക്കുന്നത് എപ്പോഴും അത്ര എളുപ്പമല്ല. പക്ഷെ ഇത് കുറച്ച് എന്റര്‍ടൈനിങ് ആയിരുന്നു. ജീവിതകാലം മുഴുവനുള്ള എന്റെ യാത്രയില്‍ ഒപ്പം കൂടിയതിന് നന്ദി. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഒരുമിച്ച് മുന്നോട്ട് പോകാം. ഹാപ്പി ആനിവേഴ്‌സറി’ എന്നാണ് യമുനയുടെ പോസ്റ്റ്.