‘ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയി, വേർപ്പെട്ടുപോകേണ്ട അവസ്ഥകൾ... പക്ഷേ, കൂടുതൽ കരുത്തരായി നമ്മൾ തിരികെവന്നു’! പ്രണയദിനത്തില്‍ ഭാവനയുടെ കുറിപ്പ്
മലയാളത്തിന്റെ പ്രിയനായികയാണ് ഭാവന. ഇപ്പോഴിതാ, പ്രണയദിനത്തിൽ താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച കുറിപ്പാണ് വൈറൽ. ഭർത്താവ് നവീനൊപ്പമുള്ള ചിത്രം ഉൾപ്പടെയാണ് താരത്തിന്റെ പോസ്റ്റ്. ‘‘2011ൽ ആദ്യമായി കാണുമ്പോൾ ഒരിക്കലും അറിയില്ലായിരുന്നു, നിങ്ങളാണ് ആ ആൾ എന്ന്. ഒരു നിർമാതാവും അഭിനേതാവും തമ്മിലുള്ള

മലയാളത്തിന്റെ പ്രിയനായികയാണ് ഭാവന. ഇപ്പോഴിതാ, പ്രണയദിനത്തിൽ താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച കുറിപ്പാണ് വൈറൽ. ഭർത്താവ് നവീനൊപ്പമുള്ള ചിത്രം ഉൾപ്പടെയാണ് താരത്തിന്റെ പോസ്റ്റ്.
‘‘2011ൽ ആദ്യമായി കാണുമ്പോൾ ഒരിക്കലും അറിയില്ലായിരുന്നു, നിങ്ങളാണ് ആ ആൾ എന്ന്. ഒരു നിർമാതാവും അഭിനേതാവും തമ്മിലുള്ള പ്രൊഫഷനലായ ബന്ധത്തിൽ നിന്ന് വളരെപ്പെട്ടെന്ന് നമ്മൾ നല്ല സുഹൃത്തുക്കളായി. മികച്ച ബന്ധങ്ങൾ ആദ്യം ആരംഭിക്കുന്നത് സൗഹൃദങ്ങളായിട്ടാണ് എന്ന് പറയാറുണ്ടല്ലോ. നമ്മൾ പ്രണയിച്ച് തുടങ്ങിയിട്ട് ഇപ്പോൾ 9 വർഷം. ഇതിനിടെ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയി, വേർപ്പെട്ടുപോകേണ്ട അവസ്ഥകൾ. പക്ഷേ, കൂടുതൽ കരുത്തരായി നമ്മൾ തിരികെവന്നു. എല്ലാ പ്രതിസന്ധികൾക്കുമെതിരെ നമ്മൾ പോരാടും. നിങ്ങളായിരിക്കുന്നതിന് നന്ദി, ഞാൻ നിങ്ങളെ അഗാധമായി സ്നേഹിക്കുന്നു” .– ഭാവന കുറിച്ചു.
അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു 2018 ജനുവരി 22 ന് ഭാവനയുടെയും നവീന്റെയും വിവാഹം.