‘ഈ വര്‍ഷം സംഭവിച്ച മികച്ച കാര്യങ്ങളിലൊന്നാണിത്...’! പൃഥ്വിരാജിന് ജൻമദിനാശംസകൾ നേർന്ന് ദുൽഖർ സൽമാൻ
പൃഥ്വിരാജിന് ജൻമദിനാശംസകൾ നേർന്ന് ദുൽഖർ സൽമാൻ. തന്റെയും പൃഥ്വിയുടെയും കുടുംബസംഗമങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് ഡിക്യുവിന്റെ ആശംസ.
‘ഹാപ്പി ബര്‍ത്ത് ഡേ പൃഥ്വിരാജ്, നമുക്കെല്ലാവര്‍ക്കും ഒരുപാട് സമയം ഒരുമിച്ച് ചെലവഴിക്കാന്‍ കഴിഞ്ഞു, ഈ വര്‍ഷം സംഭവിച്ച മികച്ച കാര്യങ്ങളിലൊന്നാണിത്. മനോഹരമായ പിറന്നാളായിരിക്കുമെന്ന് കരുതുന്നു... ’ ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ADVERTISEMENT
സിനിമയ്ക്കപ്പുറം അടുത്ത സുഹൃത്തുക്കളാണ് ദുൽഖറും പൃഥ്വിയും. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും അടുത്ത സൗഹൃദമുണ്ട്.
ADVERTISEMENT
ADVERTISEMENT