സ്റ്റൈലിഷ് ഗെറ്റപ്പിൽ പൃഥ്വി, ‘ഹാൻസം ബ്രദർ’ എന്ന് നസ്രിയ! ചിത്രം വൈറൽ
കോൾഡ് കേസിലെ എ.സി.പി സത്യജിത്തിന്റെ ഏറ്റവും പുതിയ ലുക്ക് പങ്കുവച്ച് പൃഥ്വിരാജ്. സ്റ്റൈലിഷ് ഗെറ്റപ്പിൽ ഒരു ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ ഇരിക്കുകയാണ് പൃഥ്വി.
ഇപ്പോഴിതാ, ചിത്രത്തിന് നസ്രിയ നസീം നൽകിയ കമന്റാണ് വൈറൽ. ‘ഹാൻസം ബ്രദർ’ എന്നാണ് പൃഥ്വിയെ നസ്രിയ വിശേഷിപ്പിക്കുന്നത്.
ADVERTISEMENT
നവാഗതനായ തനു ബാലക് ആണ് കോൾഡ് കേസ് സംവിധാനം ചെയ്യുന്നത്. എ.സി.പി സത്യജിത്ത് എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിൽ ആണ് പൃഥ്വിരാജ് ചിത്രത്തിൽ. ‘അരുവി’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി ബാലൻ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT