നവവധുവിനെ പോലെ മാളവിക! ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നു
പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരുടെയും മക്കളായ കാളിദാസ് ജയറാമും മാളവികയും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്.
കാളിദാസ് ജയറാം സിനിമയിൽ അരങ്ങേറ്റം കുറിച്ചതോടെ മാളവികയുടെ സിനിമാപ്രവേശനത്തെ കുറിച്ചും ചർച്ചകൾ സജീവമായിരുന്നു. എന്നാൽ മോഡലിങ്ങിലാണ് മാളവിക സജീവമായത്.
ADVERTISEMENT
ഇപ്പോഴിതാ,നവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ മാളവികയുടെ ഏതാനും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ചുവന്ന കാഞ്ചീപുരം സാരിയിൽ അതിമനോഹരിയായാണ് മാളവിക ചിത്രങ്ങളിൽ. ഒരു വസ്ത്ര ബ്രാൻഡിനു വേണ്ടിയാണ് താരം ഈ മോഡലിങ് ചെയ്തിരിക്കുന്നത്.
ADVERTISEMENT
ADVERTISEMENT