ക്ലാപ്പ്ബോർഡിന് ഇടയിലൂടെ പൂച്ച! ‘മ്യാവൂ’വിന്റെ ദുബായ് ഷെഡ്യൂൾ പൂർത്തിയായി
സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ നായികാ നായകന്മാരാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ‘മ്യാവൂ’വിന്റെ ദുബായ് ഷെഡ്യൂൾ പൂർത്തിയായി. ഒരു പൂച്ച ക്ലാപ്പ്ബോർഡിന് ഇടയിലൂടെ തലയിട്ട് കരയുന്ന വിഡിയോ പങ്കുവച്ചാണ് 50 ദിവസം നീണ്ടു നിന്ന ഷൂട്ട് തീര്‍ന്ന വിവരം ലാൽജോസ് അറിയിച്ചത്.
സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മൂന്നു ബാലതാരങ്ങളും ഗൾഫിലെ നാടക, ഷോർട് ഫിലിം മേഖലയിലെ ഏതാനും പുതുമുഖങ്ങളും യാസ്മിന എന്ന റഷ്യൻ യുവതിയും ഒരു പൂച്ചയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്. തിരക്കഥ – ഡോ: ഇക്ബാല്‍ കുറ്റിപ്പുറം.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT