ജോൺ എബ്രഹാം ചിത്രത്തിൽ അനശ്വര രാജൻ നായിക: ‘മൈക്ക്’ തുടങ്ങി
ബോളിവുഡ് താരം ജോൺ എബ്രഹാം നിർമിക്കുന്ന മലയാള ചിത്രമാണ്. ‘മൈക്ക്’. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനശ്വര രാജൻ നായികയാകുന്നു. രജ്ഞിത്ത് സജീവ് എന്ന പുതുമുഖമാണ് നായകൻ. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം, സിനി എബ്രഹാം എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കഥ ആഷിഖ് അക്ബർ അലിയുടേതാണ്. റെനദീവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിങ്ങ് വിവേക് ഹർഷൻ. രഥൻ ആണ് സംഗീത സംവിധായകൻ.
ADVERTISEMENT
ഒക്ടോബർ 20 ന് ചിത്രീകരണം ആരംഭിച്ചു. മൈസൂർ, കട്ടപ്പന, വൈക്കം, ധരംശാല തുടങ്ങിയവയാണ് പ്രധാന ലൊക്കേഷനുകൾ.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT