ചുവപ്പിൽ തിളങ്ങി, മനോഹരിയായി നിമിഷ സജയൻ: ചിത്രങ്ങൾ പങ്കുവച്ച് പ്രിയതാരം
തന്റെ ആദ്യ ചിത്രമായ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ നിമിഷ സജയനു നേടിക്കൊടുത്തത് മികച്ച നടിയെന്ന ഖ്യാതിയാണ്. തുടർന്നും അഭിനയപ്രാധാന്യമുള്ള മികച്ച വേഷങ്ങളിലാണ് മലയാളികൾ നിമിഷയെ കണ്ടിട്ടുള്ളത്. ഈട, മാലിക്, നായാട്ട് തുടങ്ങി ഉദാഹരണങ്ങൾ പലത്.
സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് നിമിഷ. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.
ADVERTISEMENT
ഇപ്പോഴിതാ, നിമിഷ സജയന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറൽ. ചുവന്ന ചുരിദാറിൽ അതിമനോഹരിയായി താരം എത്തുന്നു. അശ്വനി ഹരിദാസ് ആണ് ഫോട്ടോഗ്രാഫർ.
ബിജു മേനോനൊപ്പം അഭിനയിച്ച ‘ഒരു തെക്കൽ തല്ല് കേസ്’ ആണ് നിമിഷയുടെതായി അടുത്തിടെ തിയറ്ററുകളിലെത്തിയ ചിത്രം.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT