24 വർഷത്തെ സർവീസ് അവസാനിച്ചു, നടൻ ജോബി വിരമിച്ചു
നടൻ ജോബി സർവീസിൽ നിന്നു വിരമിച്ചു. മൂന്നു പതിറ്റാണ്ടിലേറെ സിനിമയിലും സീരിയലിലും സജീവമായ അദ്ദേഹം 24 വർഷത്തെ സർവീസിനു ശേഷം സ്റ്റാച്യു കെഎസ്എഫ്ഇ അർബൻ റീജനൽ ഓഫിസിൽ സീനിയർ മാനേജർ ചുമതലയിൽ നിന്നാണ് വിരമിച്ചത്.
ഇനി സിനിമയിലും നാടകത്തിലും സജീവമാകാനാണ് തീരുമാനം. 1999ല്‍ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസില്‍ ജോലിക്കു കയറിയതാണ് ജോബി.
ADVERTISEMENT
2018ൽ ‘മണ്ണാങ്കട്ടയും കരിയിലയും’ എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ഡിഫറന്റലി എബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡിഎഇഎ), ലിറ്റിൽ പീപ്പിൾ ഓഫ് കേരള എന്നിവയുടെ പ്രസിഡന്റാണ്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT