നടന്‍ ജയറാമിന്റെ മകളും മോഡലുമായ മാളവികയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. മാളവിക ജയറാം പ്രണയത്തിലാണോ? എന്നാണ് സ്റ്റോറി കണ്ട് ആരാധകര്‍ ചോദിക്കുന്നത്. കാറിനുള്ളില്‍ നിന്നുള്ള ഒരു ചിത്രമാണ് പുതിയ ഗോസിപ്പുകള്‍ക്ക് വഴി വച്ചിരിക്കുന്നത്. 

രണ്ടു കൈകള്‍ കോര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് മാളവിക പങ്കുവച്ചത്. റൊമാന്റിക് പാട്ടിന്റെ അകമ്പടിയോടെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറി. ആ കൈകള്‍ ആരുടേതാണെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ചോദിക്കുന്നത്. 

ADVERTISEMENT

മാളവികയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ മൂന്നു ലക്ഷം ഫോളോവേര്‍സ് ഉണ്ട്. ഒരു വര്‍ഷം മുന്‍പ് ‘മായം സെയ്ത് പോവെ’ എന്ന തമിഴ് മ്യൂസിക് വിഡിയോയില്‍ മാളവിക അഭിനയിച്ചിരുന്നു. നടന്‍ അശോക് സെല്‍വനാണ് ഈ മ്യൂസിക് വിഡിയോയില്‍ മാളവികയുടെ ജോഡിയായി എത്തിയത്. സിനിമയിലും അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് മാളവിക.  

ADVERTISEMENT
ADVERTISEMENT