നവ്യയുടെ മകനും നൃത്ത വേദിയിൽ...സന്തോഷം പങ്കുവച്ച് താരം
മകൻ സായി കൃഷ്ണ നൃത്തവേദിയിൽ ചുവടുവച്ചതിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് മലയാളികളുടെ പ്രിയതാരം നവ്യ നായർ. നവ്യ നായരുടെയും ഭർത്താവ് സന്തോഷ് മേനോന്റെയും ഏകമകനാണ് സായി കൃഷ്ണ.
‘Capturing moments with my son – a delightful mix of naughty antics and surprising obedience, carefree yet careful. He’s my guide, my aid, and sometimes, my source of delightful torture!’ മകൻ നൃത്ത വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങൾക്കൊപ്പം നവ്യ കുറിച്ചു.
ADVERTISEMENT
മകന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് നവ്യ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്. കൊച്ചിയിൽ മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന നൃത്തവിദ്യാലയം നടത്തുകയാണ് നവ്യ ഇപ്പോൾ. മാതംഗിയിലെ വിദ്യാർത്ഥിയാണ് സായ് കൃഷ്ണയും.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT