ബോഡിഗാർഡുകളുടെ നടുവിലൂടെ ഖുറേഷി അബ്രാമിന്റെ മാസ് എൻട്രി: ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ‘എംപുരാൻ’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. നിരവധി ബോഡിഗാർഡുകളുടെ നടുവിലൂടെ, ഖുറേഷി അബ്രാമിന്റെ ഗെറ്റപ്പിൽ നടന്നുവരുന്ന മോഹൻലാലാണ് പോസ്റ്ററിൽ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാകും ഈ ബിഗ് ബജറ്റ് ചിത്രം റിലീസിനെത്തുക.
‘ലൂസിഫർ’ നേടിയ വിജയമാണ് ‘എംപുരാൻ’നെ ഇത്രവലിയ പ്രതീക്ഷകളിലേക്ക് നയിക്കുന്നത്. മോഹൻലാലിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒരു മാസ് എന്റർടെയ്നറാകും സംവിധായകനായ പൃഥ്വിരാജ് അണിയിച്ചൊരുക്കുകയെന്നാണ് സൂചന. സ്റ്റീഫൻ നെടുംപള്ളിയായും അബ്രാ ഖുറേഷിയായും മോഹൻലാൽ എത്തുമ്പോൾ ഒരു ബ്ലോക് ബസ്റ്ററിൽ കുറഞ്ഞൊന്നും മലയാള സിനിമ പ്രതീക്ഷിക്കുന്നില്ല.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT