‘മരുന്നിനേക്കാൾ ശബ്ദത്തിന് വിശ്രമം എന്നതാണ് ഒരേയൊരു റെമഡി’: ശബ്ദ വിശ്രമത്തിലാണെന്ന് ജോളി ചിറയത്ത്
വോക്കൽ കോഡിന് വീക്കം സംഭവിച്ചതിനാൽ ശബ്ദ വിശ്രമത്തിലാണെന്ന് നടി ജോളി ചിറയത്ത്. ‘പ്രിയ കൂട്ടുകാരെ... 23 വർഷം മുമ്പ് വന്ന് ‘ആ’ എന്ന് ഉച്ചരിക്കാൻ ആവാത്ത വിധം ശബ്ദം അടഞ്ഞ് പോവുകയും കുറച്ച് കാലത്തെ ട്രീറ്റ്മെന്റിന് ശേഷം മാറിയ വോക്കൽകോഡ് ഇഷ്യൂസ് ഈയടുത്ത് കുറച്ച് കാലമായി ബുദ്ധിമുട്ടിക്കുന്നു. വോക്കൽ കോഡിൽ

വോക്കൽ കോഡിന് വീക്കം സംഭവിച്ചതിനാൽ ശബ്ദ വിശ്രമത്തിലാണെന്ന് നടി ജോളി ചിറയത്ത്.
‘പ്രിയ കൂട്ടുകാരെ... 23 വർഷം മുമ്പ് വന്ന് ‘ആ’ എന്ന് ഉച്ചരിക്കാൻ ആവാത്ത വിധം ശബ്ദം അടഞ്ഞ് പോവുകയും കുറച്ച് കാലത്തെ ട്രീറ്റ്മെന്റിന് ശേഷം മാറിയ വോക്കൽകോഡ് ഇഷ്യൂസ് ഈയടുത്ത് കുറച്ച് കാലമായി ബുദ്ധിമുട്ടിക്കുന്നു. വോക്കൽ കോഡിൽ നോഡ്യൂൾ ഫോം ചെയ്യുന്നു. ശ്രമപ്പെട്ട് സംസാരിച്ച് സംസാരിച്ച് അവിടെ മുറിവ് ഉണ്ടാകുന്നതാണ് വേദനക്കും സംസാരശേഷി നഷ്ടപ്പെടുന്നതിനും കാരണം. മരുന്നിനേക്കാൾ ശബ്ദത്തിന് വിശ്രമം എന്നതാണ് ഒരേയൊരു റെമഡി. ആരെങ്കിലും വിളിച്ചാൽ കോൾ അറ്റൻഡ് ചെയ്യാൻ പറ്റാത്തതിനാൽ ഫോൺ ഓഫ് മോഡിൽ ആണ്.വീട്ടിൽ വൈഫൈ കണക്റ്റഡ് ആയതിനാൽ സുഹൃത്തുക്കൾക്ക് എന്തെങ്കിലും ആവശ്യങ്ങൾക്ക് മെസ്സൻജർ / വാട്ട്സ്പ്പ് വഴി ബന്ധപ്പെടാം’.– താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇന്ദ്രൻസിനൊപ്പം അഭിനയിക്കുന്ന കനകരാജ്യം ആണ് ജോളിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.