മാത്യു തോമസിനെയും ശ്രീനാഥ് ഭാസിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സലാം ബുഖാരി സംവിധാനം ചെയ്യുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ എത്തി. അന്‍വര്‍ റഷീദിന്റെ സഹസംവിധായകനായിരുന്നു സലാം ബുഖാരി.

എ&ആർ മീഡിയ ലാബ്‌സിന്റെയും യുബി പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ മുഹമ്മദ്, സലാം ബുഖാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ADVERTISEMENT

സിദ്ദിഖ്, അശോകൻ, ദിലീഷ് പോത്തൻ, സുദേവ് നായർ, ബാബുരാജ്, അഭിറാം രാധാകൃഷ്ണൻ, ജിനു ജോസ്, ഷഹീൻ സിദ്ദിഖ്, ഭഗത് മാനുവൽ, ശങ്കർ ഇന്ദുചൂഡൻ, ഗബ്രി ജോസ്, ആർ ജെ മുരുകൻ, അർജുൻ ഗണേഷ്, അധീഷ് ദാമോദരൻ, ശ്രിന്ദ, നീന കുറുപ്പ്, ചൈതന്യ പ്രകാശ്, ഹസ്ലി, ജിജിന തുടങ്ങി വലിയൊരു താരനിര ചിത്രത്തിന്റെ ഭാഗമാകുന്നു.

ഛായാഗ്രഹണം - വിഷ്ണു തണ്ടാശ്ശേരി, സംഗീതം - ഗോപി സുന്ദർ, എഡിറ്റർ - വിവേക് ഹർഷൻ, രചന - അലൻ റോഡ്നി, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - ഷിഹാബുദ്ധീൻ പരാ പറമ്പത്ത്, പ്രൊഡക്ഷൻ ഡിസൈൻ - ജോസഫ് നെല്ലിക്കല്‍.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT