മലയാള സിനിമയില്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വെളിപ്പെടുത്തലിന്റെ അലയൊലികള്‍ തമിഴ്നാട്ടിലും. ലൈംഗികാതിക്രമം നേരിട്ടതിനെ തുടര്‍ന്ന് തമിഴ് സീരിയല്‍ മേഖലയില്‍ നിരവധി സ്ത്രീകള്‍ ജീവനൊടുക്കിയതായി തമിഴ്നടിയും ടെലിവിഷന്‍ സീരിയല്‍ പ്രൊഡ്യൂസറുമായ കുട്ടി പത്മിനി പറഞ്ഞു. ദേശിയ

മലയാള സിനിമയില്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വെളിപ്പെടുത്തലിന്റെ അലയൊലികള്‍ തമിഴ്നാട്ടിലും. ലൈംഗികാതിക്രമം നേരിട്ടതിനെ തുടര്‍ന്ന് തമിഴ് സീരിയല്‍ മേഖലയില്‍ നിരവധി സ്ത്രീകള്‍ ജീവനൊടുക്കിയതായി തമിഴ്നടിയും ടെലിവിഷന്‍ സീരിയല്‍ പ്രൊഡ്യൂസറുമായ കുട്ടി പത്മിനി പറഞ്ഞു. ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. 

‘‘ഡോക്ടര്‍മാരുടേയും അഭിഭാഷകരുടേയും ഐടിക്കാരുടേയും പോലൊരു തൊഴില്‍ മേഖലയാണ് ഇത്. എന്നിട്ടും ഇത് മാംസ കച്ചവടമായി മാറുന്നത് എന്തുകൊണ്ടാണ്? സീരിയലില്‍ അഭിനയിക്കുന്ന വനിതാ ആര്‍ടിസ്റ്റുകളില്‍ നിന്ന് ലൈംഗിക ആവശ്യങ്ങള്‍ ഉന്നയിക്കുകയാണ് സംവിധായകരും മറ്റ് സാങ്കേതിക പ്രവര്‍ത്തകരും. തെളിവ് എവിടെ എന്ന ചോദ്യങ്ങള്‍ ഉയരുന്നതായി ഞാന്‍ വായിച്ചു. എങ്ങനെയാണ് തെളിവ് നല്‍കാനാവുക? 

ADVERTISEMENT

സിബിഐ ചെയ്യുന്നത് പോലെ നുണ പരിശോധന നടത്തണമോ? ചൈല്‍ഡ് ആര്‍ടിസ്റ്റായിരിക്കുമ്പോള്‍ ഞാന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയം എന്റെ അമ്മ ഉയര്‍ത്തിക്കൊണ്ട് വന്നപ്പോള്‍ എന്നെ ഹിന്ദി സിനിമയില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്തത്.’’- കുട്ടി പത്മിനി പറയുന്നു. 

ADVERTISEMENT
ADVERTISEMENT