സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ലിസി. താരം പങ്കുവച്ച തന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സാരിയണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് ലിസി ചിത്രങ്ങളിൽ.

കാളിദാസിന്റെയും തരിണിയുടെയും വിവാഹ റിസപ്ക്ഷന് പോവാനായി റെഡിയായി എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കിട്ടത്.

ADVERTISEMENT

എൺപതുകളുടെ തുടക്കത്തിൽ സിനിമയിലേക്കെത്തിയ താരമാണ് നടി ലിസി. ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. നായികയായും സഹനടിയായുമൊക്കെ തിളങ്ങി നിൽക്കുമ്പോഴാണ് സംവിധായകൻ പ്രിയദർശന്റെ ജീവിത പങ്കാളിയായത്. 1990ലായിരുന്നു വിവാഹം. വിവാഹശേഷം ലിസി ലക്ഷ്മി എന്ന പേരും സ്വീകരിച്ചു. 2016ൽ ഇരുപത്തിയാറ് വർഷത്തെ ദാമ്പത്യ ജീവിതം ലിസിയും പ്രിയനും അവസാനിപ്പിച്ചു. രണ്ട് മക്കളാണ് താരത്തിനുള്ളത്. മകൾ കല്യാണി തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയാണ്.

ADVERTISEMENT
ADVERTISEMENT