‘പ്രിയപ്പെട്ട വിജയ രംഗ രാജുവിന് ആദരാഞ്ജലികൾ’: റാവുത്തറിന് വിടനൽകി മോഹൻലാൽ
സൂപ്പര്‍ഹിറ്റ് ചിത്രം വിയറ്റ്‌നാം കോളനിയിലെ റാവുത്തര്‍ എന്ന വില്ലന്‍ വേഷത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ തെന്നിന്ത്യന്‍ നടന്‍ വിജയ രംഗരാജുവിന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ. ‘പ്രിയപ്പെട്ട വിജയ രംഗ രാജുവിന് (റാവുത്തർ) ആദരാഞ്ജലികൾ’ എന്ന കുറിപ്പോടെ വിജയ രംഗരാജുവിന്റെ ചിത്രം മോഹൻലാൽ സോഷ്യൽ

സൂപ്പര്‍ഹിറ്റ് ചിത്രം വിയറ്റ്‌നാം കോളനിയിലെ റാവുത്തര്‍ എന്ന വില്ലന്‍ വേഷത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ തെന്നിന്ത്യന്‍ നടന്‍ വിജയ രംഗരാജുവിന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ. ‘പ്രിയപ്പെട്ട വിജയ രംഗ രാജുവിന് (റാവുത്തർ) ആദരാഞ്ജലികൾ’ എന്ന കുറിപ്പോടെ വിജയ രംഗരാജുവിന്റെ ചിത്രം മോഹൻലാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
70 വയസ്സായിരുന്നു വിജയ രംഗരാജുവിന്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിൽസ പുരോഗമിക്കുന്നതിനിടെയാണു മരണം. മരണാനന്തരച്ചടങ്ങുകള്‍ ചെന്നൈയിലാവും നടക്കുക.
തെലുങ്ക്, മലയാളം സിനിമകളിലായി വില്ലൻ വേഷങ്ങളിൽ തിളങ്ങിയ വിജയരംഗരാജു മലയാളത്തില്‍ അനുരാഗക്കോടതി, പടയോട്ടം, ആയുധം, ആരംഭം, ആധിപത്യം, സംരംഭം, ഹലോ മദ്രാസ് ഗേള്‍, ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്, വെനീസിലെ വ്യാപാരി, മനുഷ്യമൃഗം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
രാജ്കുമാര്‍ എന്നാണ് യഥാര്‍ഥ പേര്. മഹാരാഷ്ട്ര സ്വദേശിയാണെങ്കിലും ഹൈദരാബാദില്‍ സ്ഥിരതാമസക്കാരനായിരുന്നു.