സിനിമയിൽ തന്നോടൊപ്പം പ്രവർത്തിച്ചു തുടങ്ങിയ ഷൈൻ ഒരുതരത്തിലുമുള്ള ലഹരി ഉപയോഗിക്കുന്നത് ഇതുവരെ നേരിട്ടു കണ്ടിട്ടില്ലെന്നും മറ്റുപലരുടെയും അസിസ്റ്റന്റായി കൊച്ചിയിലേക്ക് മാറിയതിനു ശേഷമാണ് പലതരം ലഹരികൾക്ക് അടിമപ്പെട്ടിട്ടുണ്ടാവുക എന്നും സംവിധായകൻ കമൽ. സെറ്റിൽ ഷൈൻ ലഹരി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല, ഷൈൻ

സിനിമയിൽ തന്നോടൊപ്പം പ്രവർത്തിച്ചു തുടങ്ങിയ ഷൈൻ ഒരുതരത്തിലുമുള്ള ലഹരി ഉപയോഗിക്കുന്നത് ഇതുവരെ നേരിട്ടു കണ്ടിട്ടില്ലെന്നും മറ്റുപലരുടെയും അസിസ്റ്റന്റായി കൊച്ചിയിലേക്ക് മാറിയതിനു ശേഷമാണ് പലതരം ലഹരികൾക്ക് അടിമപ്പെട്ടിട്ടുണ്ടാവുക എന്നും സംവിധായകൻ കമൽ. സെറ്റിൽ ഷൈൻ ലഹരി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല, ഷൈൻ

സിനിമയിൽ തന്നോടൊപ്പം പ്രവർത്തിച്ചു തുടങ്ങിയ ഷൈൻ ഒരുതരത്തിലുമുള്ള ലഹരി ഉപയോഗിക്കുന്നത് ഇതുവരെ നേരിട്ടു കണ്ടിട്ടില്ലെന്നും മറ്റുപലരുടെയും അസിസ്റ്റന്റായി കൊച്ചിയിലേക്ക് മാറിയതിനു ശേഷമാണ് പലതരം ലഹരികൾക്ക് അടിമപ്പെട്ടിട്ടുണ്ടാവുക എന്നും സംവിധായകൻ കമൽ. സെറ്റിൽ ഷൈൻ ലഹരി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല, ഷൈൻ

സിനിമയിൽ തന്നോടൊപ്പം പ്രവർത്തിച്ചു തുടങ്ങിയ ഷൈൻ ഒരുതരത്തിലുമുള്ള ലഹരി ഉപയോഗിക്കുന്നത് ഇതുവരെ നേരിട്ടു കണ്ടിട്ടില്ലെന്നും മറ്റുപലരുടെയും അസിസ്റ്റന്റായി കൊച്ചിയിലേക്ക് മാറിയതിനു ശേഷമാണ് പലതരം ലഹരികൾക്ക് അടിമപ്പെട്ടിട്ടുണ്ടാവുക എന്നും സംവിധായകൻ കമൽ.

സെറ്റിൽ ഷൈൻ ലഹരി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല, ഷൈൻ കാരണം ഷൂട്ടിങ്ങിന് തടസവും നേരിട്ടിട്ടില്ല. ലഹരി ഉപയോഗിക്കുന്നതായി രണ്ടുപേരുടെ പേരുകൾ മാത്രമാണ് പറയപ്പെടുന്നതെങ്കിലും സിനിമയിൽ അസിസ്റ്റന്റ് മുതൽ ആർട്ടിസ്റ്റുകൾ വരെ ഭൂരിഭാഗം ആളുകളും ലഹരി ഉപയോഗിക്കുന്നവരാണെന്ന് കമൽ പറയുന്നു.

ADVERTISEMENT

ഷൈൻ ഉൾപ്പടെ ലഹരി ഉപയോഗിക്കുന്ന എല്ലാവർക്കും ചികിത്സ നൽകി ജീവിതത്തിലേക്ക് കൂട്ടികൊണ്ടുവരണമെന്നും സംഭവത്തിന്റെ ഗൗരവം ഷൈനിന്റെ കുടുംബത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കമൽ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘‘എന്നോടൊപ്പം ആറേഴ് സിനിമകളിൽ പ്രവർത്തിച്ചതിനു ശേഷം ഷൈൻ മറ്റു സംവിധായകർക്കൊപ്പം പ്രവർത്തിച്ചു തുടങ്ങി. പലരോടൊപ്പം പ്രവർത്തിക്കുന്നത് പുതിയ കാര്യങ്ങൾ പഠിക്കാൻ ഷൈനിനെ സഹായിക്കുമല്ലോ എന്ന് ഞാനും കരുതി. പക്ഷേ കൊച്ചിയിലേക്ക് ചേക്കേറിയ ഷൈൻ ലഹരിയുടെവഴിയിലേക്ക് നീങ്ങി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കുറേനാൾ ഷൈനിനെ കണ്ടിട്ടേയില്ല. കൊച്ചിയിലെ സ്ഥിരതാമസവും പലരോടൊപ്പമുള്ള അടുപ്പവും ഷൈനിനെ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും നയിച്ചിട്ടുണ്ടാകാം.

ADVERTISEMENT

‘ഗദ്ദാമ’ സിനിമ ചെയ്യാൻ തയാറെടുക്കുന്ന സമയത്ത് അതില്‍ ഷൈന്‍ ചെയ്ത കഥാപാത്രത്തിലേക്ക് ആളെ നോക്കുന്നുണ്ടായിരുന്നു. ഓഡിഷന് വന്ന ആരെയും എനിക്ക് ഇഷ്ടപ്പെട്ടില്ല. അന്നെന്റെ പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന ഷഫീര്‍ സേട്ട് എന്നോട് ചോദിച്ചു, അടുത്തെങ്ങാനും നമ്മുടെ ഷൈനിനെ കണ്ടിട്ടുണ്ടോ? ഞാൻ പറഞ്ഞു, ഇല്ല ഞാൻ അവനെ കണ്ടിട്ട് ഒരുപാടുനാളായി. ഒരുപാട് കാലത്തിന് ശേഷം വീണ്ടും ഞാന്‍ ഷൈനിനെ വിളിച്ചു, എനിക്കൊന്ന് കാണണമെന്ന് പറഞ്ഞു. എന്നെ കാണാൻ വന്ന ഷൈനിനെ കണ്ടു ഞാൻ ഞെട്ടിപ്പോയി. എന്റെ സെറ്റിൽ നിന്ന പയ്യനിൽ നിന്ന് താടിയും മുടിയുമെല്ലാം നീട്ടി വളര്‍ത്തി വല്ലാത്ത പ്രാകൃത രൂപമായി മാറിപ്പോയിരുന്നു. പക്ഷേ എന്റെ കഥാപാത്രത്തിന് യോജിച്ച രൂപവുമായിരുന്നു അത്. ഈ കഥാപാത്രം ഷൈൻ തന്നെ ചെയ്യണമെന്ന് ഞാൻ പറഞ്ഞു.

ഷൈൻ കൊക്കെയ്ന്‍ കേസില്‍ പെട്ടപ്പോൾ എനിക്ക് ഏറെ വിഷമം തോന്നിയിരുന്നു. അന്ന് ഷൈനിന്റെ അച്ഛന്‍ എന്നെ വന്ന് കണ്ടിരുന്നു, അവനോട് ധൈര്യമായി ഇരിക്കാന്‍ പറയൂ എന്ന് മാത്രമേ എനിക്ക് പറയാൻ കഴിഞ്ഞുള്ളു. ഷൈനിനെ പിന്നെ കണ്ടപ്പോൾ ഞാൻ ഇതിനെക്കുറിച്ച് ചോദിച്ചു. ഷൈൻ പറഞ്ഞത് ‘നമ്മൾ പലരുടെയും കൂടെ കൂടുമ്പോൾ ഇതൊന്നും അറിയുന്നില്ലല്ലോ’ എന്നുമാത്രമാണ്. ലഹരി ഉപയോഗിക്കാറുണ്ടോയെന്ന് ചോദിച്ചപ്പോഴൊക്കെ ഷൈന്‍ ഒഴിഞ്ഞുമാറി. മറ്റ് പലരോടും അന്വേഷിച്ചപ്പോള്‍ ഉണ്ടെന്നും ഇല്ലെന്നുമൊക്കെ മറുപടി ലഭിച്ചു. പക്ഷേ ഇപ്പോള്‍ ഷൈന്‍ ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം.

ADVERTISEMENT

‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയിലേക്ക് ഷൈനിനെ നായകനായി തീരുമാനിക്കുന്നതിന് മുൻപ് ഷൈൻ ചെയ്ത സിനിമകളുടെ സംവിധായകരെ ബന്ധപ്പെട്ടിരുന്നു. ഷൈൻ കാരണം സെറ്റിൽ പ്രശ്നമൊന്നും ഉണ്ടായിട്ടില്ലെന്നും സെറ്റിൽ വളരെ അച്ചടക്കത്തോടെയാണ് പെരുമാറുന്നത് എന്നുമാണ് എനിക്ക് കിട്ടിയ വിവരം. വിവേകാനന്ദന്റെ സെറ്റിലും ഷൈൻ നിലവിട്ടു പെരുമാറിയിട്ടില്ല. ലഹരി ഉപയോഗിച്ച് ഷൈന്‍ ഒരിക്കലും എന്റെ മുന്നിൽ വന്നിട്ടില്ല. ലഹരി ഉപയോഗിച്ചും അല്ലാതെയും സെറ്റില്‍ വൈകിയെത്തുകയും ഷൂട്ടിങ്ങ് മുടക്കുകയും ചെയ്യുന്ന താരങ്ങൾ ഒരുപാടുണ്ട്. പക്ഷേ ഷൈൻ കാരണം അത്തരത്തിൽ ഒരു പ്രശ്നവും നേരിട്ടിട്ടില്ല.

ഷൈന്‍ ലഹരിക്ക് അടിമപ്പെട്ട് പല കേസുകളിൽ പെടുന്നത് കാണുമ്പോൾ ദുഃഖമുണ്ട്. ലഹരി ഉപയോഗിക്കുന്ന എല്ലാവര്‍ക്കും കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള ചികില്‍സയാണ് ആവശ്യം. ഷൈനിന്റെ മാതാപിതാക്കളോട് കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ട്. അവർക്കും മക്കളോട് പറയുന്നതിൽ പരിമിതി ഉണ്ടാകും. എന്നാലും വേണ്ട ബോധവൽക്കരണവും ചികിത്സയും നൽകി ഷൈനിനെ ഉൾപ്പടെ എല്ലാവരെയും തിരികെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരണം എന്നാണു എനിക്ക് പറയാനുള്ളത്’.– കമൽ പറഞ്ഞു.

ADVERTISEMENT