ലഹരിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിക്കട്ടേയെന്ന് പൊലീസ്, കുടുംബത്തോട് ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് ഷൈൻ
ലഹരിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് ആരാഞ്ഞ പോലീസിനോട് കുടുംബത്തോടു കൂടി ആലോചിച്ചു തീരുമാനം അറിയിക്കാമെന്നാണ് ഷൈൻ ടോം ചാക്കോ.
കഴിഞ്ഞവർഷം കൂത്താട്ടുകുളത്തുള്ള ലഹരിവിമുക്ത കേന്ദ്രത്തിൽ ഷൈനിനെ പിതാവ് പ്രവേശിപ്പിച്ചിരുന്നു. എന്നാൽ 12 ദിവസം കഴിഞ്ഞപ്പോൾ ഷൈൻ അവിടെനിന്ന് സ്വമേധയാ ഇറങ്ങിവന്നു. ഷൈനിന്റെ സമ്മതമുണ്ടെങ്കിൽ മാത്രമേ ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ സാധിക്കൂ.
ADVERTISEMENT
അതേ സമയം ലഹരി ഇടപാടുമായി ഷൈൻ ബന്ധപ്പെട്ടിട്ടുള്ള ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ ശ്രമം. സിനിമാ മേഖലയിലേക്ക് അന്വേഷണം വ്യാപിക്കാനും സാധ്യതയുണ്ട്.
ADVERTISEMENT
ADVERTISEMENT