പറഞ്ഞതിലും രണ്ടര മണിക്കൂർ മുന്നേ എത്തി, ചോദ്യം ചെയ്യല് വൈകിയപ്പോൾ അസ്വസ്ഥത: ഷൈൻ എത്തിയത് ബെംഗളൂരുവിൽ നിന്ന്
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് കമ്മിഷണർ ഓഫിസിലെ ചോദ്യം ചെയ്യലിനു രാവിലെയേ എത്തിയിട്ടും മൊഴി രേഖപ്പെടുത്താത്തതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് നടൻ ഷൈൻ ടോം ചാക്കോ. തന്നെ ഒരു മണിക്കൂറിനുള്ളിൽ ചോദ്യം ചെയ്യണമെന്നു രാവിലെയെത്തിയ ഷൈൻ ടോം ചാക്കോ എക്സൈസിനോട് ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരുവിൽ നിന്നാണ് ഷൈൻ

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് കമ്മിഷണർ ഓഫിസിലെ ചോദ്യം ചെയ്യലിനു രാവിലെയേ എത്തിയിട്ടും മൊഴി രേഖപ്പെടുത്താത്തതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് നടൻ ഷൈൻ ടോം ചാക്കോ.
തന്നെ ഒരു മണിക്കൂറിനുള്ളിൽ ചോദ്യം ചെയ്യണമെന്നു രാവിലെയെത്തിയ ഷൈൻ ടോം ചാക്കോ എക്സൈസിനോട് ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരുവിൽ നിന്നാണ് ഷൈൻ ചോദ്യം ചെയ്യലിനെത്തിയത്. അവിടെ ലഹരി വിമുക്തി കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു താരം. രാവിലെ 10 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഷൈൻ രണ്ടര മണിക്കൂറിനു മുന്നേ എത്തി.
താരം തന്റെ അഭിഭാഷകനെ കാണണമെന്ന് ആവശ്യപ്പെട്ടു പടികൾ ഇറങ്ങി താഴത്തെ നിലയിലേക്ക് എത്തി. അഭിഭാഷകനെ കണ്ട ശേഷം ഷൈൻ മടങ്ങിയെത്തിയതോടെ ചോദ്യം ചെയ്യൽ ആരംഭിക്കുകയായിരുന്നു.
ചോദ്യം ചെയ്യൽ വൈകിട്ട് വരെ നീളുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്.വിനോദ് കുമാർ പറഞ്ഞു. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സൗമ്യ എന്നിവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം മൂവരെയും ഒന്നിച്ച് ഇരുത്തിയും ചോദ്യം ചെയ്യും. തുടർന്നാകും അറസ്റ്റ് വേണമോയെന്നു തീരുമാനിക്കുക.