‘ആദ്യദിനം മുതൽ ഇന്നുവരെ ഏറ്റവും കൂളായ കുട്ടി, ഹാപ്പി ബർത്ത് ഡേ പൂക്കീ’: നക്ഷത്രയ്ക്ക് മധുരപ്പതിനാറ്

മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ഇന്ദ്രജിത്ത് സുകുമാരന്റെയും പൂർണിമ മോഹന്റെയും ഇളയ മകളാണ് നക്ഷത്ര. നക്ഷത്രയുടെ പതിനാറാം പിറന്നാളാണിത്. മകൾക്ക് ജൻമദിന ആശംസകൾ നേർന്ന് പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ഇതിനോടകം വൈറലാണ്.
‘ഇത് മധുരപ്പതിനാറ്, പിറന്നാൾ ആശംസകൾ നച്ചുമ്മാ’ എന്നാണ് മകളുടെ ചിത്രങ്ങൾ പങ്കുവച്ച് പൂർണിമ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ADVERTISEMENT
‘ആദ്യദിനം മുതൽ ഇന്നുവരെ ഏറ്റവും കൂളായ കുട്ടി, ഹാപ്പി ബർത്ത് ഡേ പൂക്കീ’ എന്നാണ് മകളുടെ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത് കുറിച്ചത്. പൃഥ്വിരാജ് സുകുമാരനും നക്ഷത്രയ്ക്ക് പിറന്നാൾ ആശംസ പങ്കുവച്ചിട്ടുണ്ട്.
ADVERTISEMENT
ADVERTISEMENT