അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും ധനസഹായം നൽകിയ ഡോക്ടർ ഷംഷീർ വയലിലിനെ പ്രശംസിച്ച് ഡോ. എലിസബത്ത് ഉദയൻ. നടൻ ബാലയുടെ മുൻ ഭാര്യയാണ് എലിസബത്ത്. ‘ഞങ്ങളുടെ മെഡിക്കൽ കോളേജിൽ വിമാന അപകടം ഉണ്ടായത് എല്ലാവരും വാർത്തകളിൽ കണ്ടിട്ടുണ്ടാകും. വിമാനാപകടത്തിൽ പെട്ട

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും ധനസഹായം നൽകിയ ഡോക്ടർ ഷംഷീർ വയലിലിനെ പ്രശംസിച്ച് ഡോ. എലിസബത്ത് ഉദയൻ. നടൻ ബാലയുടെ മുൻ ഭാര്യയാണ് എലിസബത്ത്.
‘ഞങ്ങളുടെ മെഡിക്കൽ കോളേജിൽ വിമാന അപകടം ഉണ്ടായത് എല്ലാവരും വാർത്തകളിൽ കണ്ടിട്ടുണ്ടാകും. വിമാനാപകടത്തിൽ പെട്ട ആളുകളെ സഹായിക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ അതുകൂടാതെ മലയാളി ആയുള്ള ഡോക്ടർ ഷംഷീർ വയലിൽ ഇവിടെ മരിച്ചവരുടെ കുടുംബത്തിനും അതുപോലെതന്നെ പരുക്കേറ്റ ആൾക്കാർക്കും ധനസഹായം നൽകും എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഇന്നാണ് ആ ഒരു തുക കൈമാറിയത്. അർഹതപ്പെട്ട ചിലർക്ക് ആശുപത്രിയിൽ വച്ചുതന്നെ നേരിട്ട് ധനസഹായം നൽകി. ബാക്കിയുള്ളവർക്ക് വേണ്ടിയുള്ള തുക സ്റ്റുഡന്റ്സ് കൗൺസിലിനെ ഏൽപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എത്താൻ കഴിഞ്ഞില്ല, പകരം അദ്ദേഹത്തിന്റെ റെപ്രസന്റേറ്റീവ്സ് ആയിരുന്നു വന്നത്. അദ്ദേഹത്തെപ്പറ്റി പറയാൻ മറ്റൊരു കാര്യമുണ്ട്. അദ്ദേഹം യൂസഫലി സാറിന്റെ മരുമകൻ ആണ്. എനിക്കൊരു 16-17 വയസ്സ് തൊട്ട് ശ്രദ്ധിച്ചിട്ടുള്ള ആളാണ് യൂസഫ് അലി സാർ. അദ്ദേഹത്തെ കണ്ടു ഒരു കാര്യം അഭ്യർഥിച്ചു കഴിഞ്ഞാൽ അവർക്ക് അത് കിട്ടിയിരിക്കും എന്നു കേട്ടിട്ടുണ്ട്. ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ആ കാര്യം യൂസഫ് അലി സാറിന്റെ കണ്ണിൽ പെട്ടാൽ അത് അദ്ദേഹം ഏറ്റെടുക്കും. അദ്ദേഹം ദൈവം തിരഞ്ഞെടുത്ത ഒരാളാണ്. അദേഹത്തിന്റെ മരുമകൻ ആണ് ഡോക്ടർ ഷംഷീർ വയലിൽ. അദ്ദേഹം ഒരു റേഡിയോളജിസ്റ്റ് ആണ്. അധികം പബ്ലിസിറ്റി കൊടുക്കാതെ വളരെ ശാന്തമായി നടന്ന ഒരു ചടങ്ങിൽ ആണ് ഈ തുക കൈമാറിയത്. ഇവിടുത്തെ ആഭ്യന്തര മന്ത്രിയൊക്കെ വന്നിരുന്നു. എനിക്കു തോന്നുന്നു ഞാനാണ് ഈ വാർത്ത പുറത്തുവിടുന്നതെന്ന്. എനിക്ക് ഭയങ്കര സന്തോഷമുണ്ട് അതുകൊണ്ടാണ് ഞാൻ ഇതിനെപ്പറ്റി പറയാൻ വന്നത്.

ഒരു ദുരന്തം നടക്കുമ്പോൾ അവിടെ വന്നു ഉപദ്രവം ഉണ്ടാക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. മനുഷ്യർക്ക് ഉപകാരം ചെയ്യുന്ന ഇത്തരം ആൾക്കാരുമുണ്ട് എന്നതിൽ സന്തോഷമുണ്ട്. യൂസഫ് അലി സാറും ഈ ഡോക്ടറും ഒക്കെ ചെയ്യുന്ന നല്ല കാര്യങ്ങൾ കാണുമ്പോൾ ജീവിതത്തോട് വിശ്വാസം ഒക്കെ തോന്നിപോകുന്നു. മലയാളി ആയതിൽ അഭിമാനം തോന്നുന്നു. നല്ല കാര്യങ്ങൾ ചെയ്യുന്ന അവരുടെ ബിസിനസുകൾക്കും ആശുപത്രികൾക്കുമൊക്കെ നല്ലതു വരട്ടെ എന്ന് പ്രാർഥിക്കുന്നു’.–എലിസബത്ത് ഉദയൻ പറഞ്ഞു.

ADVERTISEMENT

വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ എം.എ. യൂസഫലിയുടെ മരുമകനാണ് ഡോക്ടർ ഷംഷീർ വയലിൽ. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചത്.

ADVERTISEMENT
ADVERTISEMENT