നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും പ്രിയപ്പെട്ടവർക്കു വിശ്വസിക്കുവാനായിട്ടില്ല. കുടുംബസമേതമുള്ള യാത്രയ്ക്കിടെ കാർ അപകടത്തിലായാണ് അദ്ദേഹം മരണപ്പെട്ടത്. ഇപ്പോഴിതാ, പിതാവിന്റെ മരണത്തിനു ശേഷം താൻ നേരിട്ട അനുഭവങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് ഷൈൻ.

പിതാവിന്റെ മരണത്തിനു പിന്നാലെ മമ്മൂട്ടിയുമായി സംസാരിച്ചിരുന്നുവെന്നും അദ്ദഹം മാനസികമായി പിന്തുണ നൽകിയെന്നും താരം.

ADVERTISEMENT

‘‘മമ്മൂക്കയോട് ഞാന്‍ പറഞ്ഞു, എന്റെ പിന്നാലെ നടന്ന് നടന്ന് ഡാഡി പോയി. മമ്മൂക്ക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന സമയമാണ്. എന്നിട്ടും എനിക്ക് എനര്‍ജി തന്നു. എടാ, നീ അത്ര പ്രശ്‌നക്കാരനായൊരു കുട്ടിയൊന്നുമല്ല. ഇത്തിരി കുറുമ്പുണ്ട് എന്നേയുള്ളൂ. അതൊന്ന് മാറ്റിയാല്‍ മതിയെന്ന് മമ്മൂക്ക പറഞ്ഞു. നമുക്ക് പടം ചെയ്യണം എന്നും പറഞ്ഞു. മമ്മൂക്കയും വേഗം വാ, നമുക്ക് പടം ചെയ്യണമെന്ന് ഞാനും പറഞ്ഞു. എല്ലാം ശരിയാകും, ഒന്നും ആലോചിച്ച് വിഷമിക്കണ്ട, നമ്മള്‍ മാറി മുന്നോട്ട് പോവുക. ബാക്കിയെല്ലാം പിന്നാലെ വന്നോളും എന്നു മമ്മൂക്ക പറഞ്ഞു’’.– ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ പറയുന്നു.

‘‘പിഷാരടിയും ചാക്കോച്ചനും കാണാന്‍ വന്നപ്പോഴാണ് മമ്മൂക്കയുമായി സംസാരിക്കുന്നത്. പിഷാരടിയാണ് മമ്മൂക്കയെ വിളിച്ച് തരുന്നത്. ഞാന്‍ മെസേജ് അയച്ചിരുന്നുവെന്ന് മമ്മൂക്ക പറഞ്ഞു. ഞാന്‍ ഫോണൊന്നും നോക്കിയിരുന്നില്ല. പിന്നെ നോക്കിയപ്പോള്‍ മമ്മൂക്കയുടെ മെസേജ് കണ്ടു. ഞാന്‍ ആലോചിക്കാറുണ്ട് മമ്മൂക്കയ്ക്ക് ഇതെങ്ങനെ സാധിക്കുന്നുവെന്ന്. ഞങ്ങള്‍ സ്ഥിരമായി മെസേജ് അയക്കുകയോ ഫോണിലൂടെ സംസാരിക്കുകയോ ചെയ്യുന്നവരല്ല. എനിക്ക് മെസേജ് അയച്ചിട്ട് മമ്മൂക്കയ്ക്ക് ഒരു ഹൈ ഒന്നും കിട്ടാനില്ല എന്നും ഷൈന്‍ പറയുന്നു. എന്നാല്‍ കൃത്യമായ സമയത്ത് നമ്മള്‍ക്ക് എനര്‍ജി തരുന്നൊരു മെസേജ് അയക്കും. നമ്മള്‍ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്താല്‍ കൃത്യമായി മറുപടി നല്‍കുകയും ചെയ്യും’’ .– ഷൈന്‍ പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT