‘ഞാന്‍ കരഞ്ഞു...അതിന്റെ കാരണം അവള്‍ കടന്നുപോയ വേദന മാത്രമായിരുന്നില്ല’: ഹൃദയത്തിൽ തൊടും കുറിപ്പ്
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും നടന്‍ ജി. കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ പ്രസവ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വിഡിയോ ഇതിനകം യൂട്യൂബില്‍ 64 ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. ഇപ്പോഴിതാ, ദിയയുടെ പ്രസവ വിഡിയോയെക്കുറിച്ച് ഹൃദയത്തിൽ തൊടും കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടിയും സോഷ്യല്‍

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും നടന്‍ ജി. കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ പ്രസവ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വിഡിയോ ഇതിനകം യൂട്യൂബില്‍ 64 ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. ഇപ്പോഴിതാ, ദിയയുടെ പ്രസവ വിഡിയോയെക്കുറിച്ച് ഹൃദയത്തിൽ തൊടും കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണി. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് പേളി കുറിപ്പ് പങ്കുവച്ചത്.
‘കുടുംബ വ്‌ളോഗര്‍മാരുടെ ചരിത്രത്തില്‍ അതിവേഗം 60 ലക്ഷം കാഴ്ചക്കാര്‍! ദിയ കൃഷ്ണ.
തന്റെ ജീവിതം - പ്രത്യേകിച്ച് പ്രസവം പോലൊരു കാര്യം - ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കാന്‍ അപാരമായ ധൈര്യം ആവശ്യമാണ്.
ഇന്ന്, ഒരു പെണ്‍കുട്ടി അവളുടെ പ്രസവത്തിന്റെ വിഡിയോ പങ്കുവച്ചത് കണ്ടു. അത് എന്നിലുണ്ടാക്കിയ വികാരങ്ങളുടെ തിരയിളക്കത്തിന് ഞാന്‍ തയ്യാറെടുത്തിരുന്നില്ല. ഞാന്‍ കരഞ്ഞു. അതിന്റെ കാരണം അവള്‍ കടന്നുപോയ വേദന മാത്രമായിരുന്നില്ല, ഓരോ നിമിഷവും അവള്‍ കാണിച്ച ധൈര്യം കൂടിയായിരുന്നു.
വിറയ്ക്കുന്ന ശ്വാസം, നിശബ്ദമായ കണ്ണുനീര്‍, അവളുടെ ആത്മാവിനുള്ളില്‍ ആഴത്തില്‍ എവിടെനിന്നോ വന്ന നിലവിളി... അതുകഴിഞ്ഞൊരു ഹൃദയമിടിപ്പിന്റെ ശബ്ദം, ഒരു കുഞ്ഞുകരച്ചില്‍ ഒപ്പം സമയത്തെ പിടിച്ചുനിര്‍ത്തിയ പരിശുദ്ധമായ സ്‌നേഹം.
ഈ യാത്രയിലൂടെ കടന്നുപോയ എല്ലാ സ്ത്രീകളേയും ആ നിമിഷത്തില്‍ ഞാന്‍ ഓര്‍ത്തു. ആ വേദന, ആ പേടി, ആ പ്രതീക്ഷ, ഒപ്പം എങ്ങനെയോ ഉള്ളില്‍ നിന്ന് ഉയര്‍ന്നുവരുന്ന, പറഞ്ഞറിയിക്കാനാകാത്ത കരുത്ത്.
തന്റെ കഥ പങ്കുവെച്ച പെണ്‍കുട്ടിയോട് - നന്ദി. നീ ഒരു കുഞ്ഞിന് മാത്രമല്ല ജന്മം നല്‍കിയത്. മറ്റനേകം പേരുടെ ഹൃദയങ്ങളില്‍ നീ ധൈര്യവും ജനിപ്പിച്ചു. എല്ലാ അമ്മമാരോടുമാണ്... ഞാന്‍ നിങ്ങളെ കാണുന്നു, ഞാന്‍ നിങ്ങളെ മനസിലാക്കുന്നു, ഒപ്പം നിങ്ങളുടെ യാത്രയുടെ ഓരോ ഭാഗത്തേയും ഞാന്‍ ബഹുമാനിക്കുന്നു’.– പേളി കുറിച്ചു.