നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻഭാര്യ ഡോക്ടർ എലിസബത്ത് ഉദയൻ. എലിസബത്തആശുപത്രി കിടക്കയിൽ നിന്നു പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലാണ്. എലിസബത്തിന്റെ ആരോഗ്യം വളരെ മോശമാണെന്ന് വിഡിയോ വ്യക്തമാക്കുന്നു. മൂക്കിൽ ട്യൂബ് ഇട്ട നിലയിലാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം

എലിസബത്ത് ആശുപത്രി കിടക്കയിൽ നിന്നു പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലാണ്. എലിസബത്തിന്റെ ആരോഗ്യം വളരെ മോശമാണെന്ന് വിഡിയോ വ്യക്തമാക്കുന്നു. മൂക്കിൽ ട്യൂബ് ഇട്ട നിലയിലാണ്.

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ബാലയ്ക്ക് ആണെന്നും പേരെടുത്ത് പറയാതെ എലിസബത്ത് ആരോപിക്കുന്നു.

ADVERTISEMENT

പല കാര്യങ്ങളും സഹിക്കാൻ പറ്റുന്നുണ്ടായില്ല. തുടരെ ഭീഷണി വിഡിയോകളും കൗണ്ടർ കേസുകളും. കല്യാണം നടന്നിട്ടില്ലെന്നാണ് പറയുന്നത്. ഫങ്ഷനൊന്നും നടന്നിട്ടില്ല. എല്ലാം ഇമാജിനേഷൻ എന്നാണവൻ പറഞ്ഞത്. പിന്നെ എന്തിനാണ് ആൾക്കാരുടെ മുന്നിൽ ഭാര്യയാണെന്നു പറഞ്ഞ് അഭിമുഖങ്ങളും സ്റ്റേജ് ഷോകളും നടത്തിയത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ആ വ്യക്തിക്കാണ്. എന്റെ പരാതി പൊലീസ് സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതി മുകളിൽ നിന്നു താഴേക്ക് ഡിവൈഎസ്പി ഓഫീസില്‍ എത്തി. ഒരു തവണ വീട്ടിൽ വന്നു അന്വേഷിച്ചു. പിന്നീടൊരു വിവരവും ഇല്ല. കോടതിയിൽ കേസ് നടക്കുകയാണ്. കുറേ തവണ വക്കീലും അയാളും ഹാജരായില്ല. കൗണ്ടറിൽ, കാശൊന്നും ഇല്ലെന്നാണ് അയാൾ പറയുന്നത്. 250 കോടിയുടെ ആസ്തിയുള്ള ആളാണ്. ഡോക്ടർ- രോഗി ബന്ധം മാത്രമേ ഉള്ളൂ എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്. മുഖ്യമന്ത്രിക്കു പരാതി നൽകി. കോടതിയിൽ പരാതി നൽകി. എന്നിട്ടും നീതിയ്ക്ക് കാലതാമസം വരികയാണ്. അതെന്തു കൊണ്ടാണെന്ന് എനിക്കറിയില്ല. ഞാൻ ചാവുകയാണെങ്കിൽ അതിന് ഇയാൾ മാത്രമാണ് കാരണം. എന്നെ ചീറ്റ് ചെയ്തു. ശാരീരികമായി ഉപദ്രവിച്ചു. മീഡിയയിലൂടെ അപകീർത്തിപെടുത്തി. അയാൾ മാത്രമല്ല, അയാളുടെ കുടുംബം മുഴുവൻ. സ്ത്രീകൾക്കാണ് നീതി കിട്ടുകയെന്ന് എപ്പോഴും പറയും. പക്ഷേ കാശുണ്ടോ, ആരാണ് വലുത് എന്നൊക്കെ നോക്കിയാണ് നീതി കിട്ടുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഈ വിഡിയോ പുറത്തുവരുമ്പോൾ എന്താവുമെന്ന് എനിക്ക് അറിയില്ല. ഞാൻ ജീവിച്ചിരിക്കുമോന്നും അറിയില്ല. പറയാണ്ട് ചത്തുകഴിഞ്ഞാൽ കാര്യമില്ലല്ലോ. ആ കല്യാണം, കല്യാണക്കുറി, ഭാര്യയെന്ന് പറഞ്ഞ് കൊണ്ട് നടന്നതൊക്കെ നിങ്ങളേയും കൂടി പറ്റിക്കയല്ലേ. പലകാര്യങ്ങളും തെളിവുകൾ സഹിതം പറ‍ഞ്ഞു. എന്നിട്ടും ഒരാൾ പോലും കേസ് എടുത്തില്ല. നീതിയ്ക്ക് വേണ്ടി പറ്റുന്ന പോലെ പോരാടുമെന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT
ADVERTISEMENT