‘അമ്മ’ സഘടനയിലെ വനിത അംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള നടൻ നാസർ ലത്തീഫിന്റെ ഓഡിയോ ക്ലിപ്പ് ഇതിനോടകം വന്‍ ചർച്ചയാണ്. സംഭവത്തിൽ വിശദീകരണവുമായി നാസർ ലത്തീഫ് രംഗത്തെത്തിയിരിരുന്നു. ഒരു വർഷം മുൻപ് ഒരു പ്രത്യേക സാഹചര്യത്തിൽ താൻ ജയൻ ചേർത്തലയ്ക്ക് അയച്ച ഓഡിയോ ആയിരുന്നു ഇതെന്നും സ്വന്തം സഹോദരനായി

‘അമ്മ’ സഘടനയിലെ വനിത അംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള നടൻ നാസർ ലത്തീഫിന്റെ ഓഡിയോ ക്ലിപ്പ് ഇതിനോടകം വന്‍ ചർച്ചയാണ്. സംഭവത്തിൽ വിശദീകരണവുമായി നാസർ ലത്തീഫ് രംഗത്തെത്തിയിരിരുന്നു. ഒരു വർഷം മുൻപ് ഒരു പ്രത്യേക സാഹചര്യത്തിൽ താൻ ജയൻ ചേർത്തലയ്ക്ക് അയച്ച ഓഡിയോ ആയിരുന്നു ഇതെന്നും സ്വന്തം സഹോദരനായി കരുതുന്ന ജയൻ ചേർത്തല തന്നോട് ഈ വിശ്വാസ വഞ്ചന ചെയ്യുമെന്ന് ഒരിക്കൽപോലും കരുതിയിരുന്നില്ലെന്നുമാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ നാസർ പറഞ്ഞത്.

ഇപ്പോഴിതാ, നാസർ ലത്തീഫിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതു താനല്ലെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജയൻ ചേർത്തല. ഇതു താനാണ് പുറത്തുവിട്ടതെന്ന് തെളിഞ്ഞാൽ ആ നിമിഷം തിരഞ്ഞെടുപ്പിൽ നിന്നു മാറി നിൽക്കാമെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ ജയൻ വ്യക്തമാക്കുന്നു.

ADVERTISEMENT

‘സത്യം പറയുകയാണ് ഞാൻ ഇതിനെക്കുറിച്ച് നിരപരാധിയാണ്. ഞാൻ അത് ആർക്കും ഇട്ടുകൊടുത്തിട്ടില്ല. ഇത് വൈറൽ ആക്കാൻ വേണ്ടിയിട്ടോ മറ്റുള്ളവർക്ക് അയച്ചു കൊടുക്കാനോ എന്റെ മൊബൈലിൽ ആ ക്ലിപ്പ് പോലും ഇല്ല. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്റെ അമ്മയാണ്. ഞാൻ അമ്മയെ തൊട്ട് സത്യം ചെയ്യുകയാണ് ഞാൻ ആ വൃത്തികേട് ചെയ്തിട്ടില്ല. നിങ്ങൾക്ക് അത് കണ്ടുപിടിക്കാൻ വളരെ എളുപ്പമാണ് നിങ്ങൾക്ക് അയച്ചു തന്ന നമ്പർ ഏതാണെന്ന് നോക്കിയിട്ട് നിങ്ങൾക്ക് കൃത്യമായിട്ട് സ്പോട്ട് ചെയ്യാൻ പറ്റും അത് ആരാണ് അപ്‌ലോഡ് ചെയ്തത് എന്നുള്ളത്. ഞാനാണ് ഇത് വൈറൽ ആക്കിയത് എന്നു പറഞ്ഞ് എന്റെ പേരിൽ ആരോപണം വരുന്നുണ്ട്. പലരും എന്നോട് സംശയത്തിന്റെ പേരിലും ചോദിച്ചു, അത് വളരെ ദുഃഖകരമാണ്. ഞാൻ ഒന്ന് നിങ്ങളെ സാക്ഷി നിർത്തി സത്യം പറയുകയാണ്. ഇത് ഞാനാണ് ഇട്ടത്, ഞാനാണ് വൈറൽ ആക്കിയത് എന്ന് എവിടെയെങ്കിലും ഒരു രേഖ ആരെങ്കിലും ഹാജരാക്കാന്നുണ്ടെങ്കിൽ ഞാൻ അന്ന് ഈ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ തയാറാണ്’.– ജയൻ പറയുന്നു.

ഞാൻ സത്യം ചെയ്യുകയാണ് നിങ്ങളെ സാക്ഷി നിർത്തി ഓരോരുത്തരെയും സാക്ഷി നിർത്തി ഞാൻ സത്യം ചെയ്യുകയാണ് ഇത് ഞാനാണ് പോസ്റ്റ് ചെയ്തത്, ഞാനാണ് വൈറലാക്കിയത് എന്ന് തെളിയിക്കാം, അല്ലെങ്കിൽ നിങ്ങൾക്ക് കണ്ടുപിടിക്കാം, അതിനുള്ള വഴി ഉണ്ടല്ലോ. ഞാൻ അന്ന് ‘അമ്മ’യുടെ എല്ലാ സ്ഥാനത്തുനിന്നും ഞാൻ മാറി നിൽക്കാൻ തയാറാണ്. അത് തെളിയിച്ചാൽ പിന്നെ ഇലക്‌ഷൻ എന്നല്ല ‘അമ്മ’യുടെ ഒരു കാര്യത്തിനും ഞാൻ മുന്നോട്ട് വരില്ല. ഞാൻ എന്റെ അമ്മയെ സാക്ഷി നിർത്തി പറയുകയാണ് ഞാൻ ഈ വൃത്തികേട് കാണിച്ചിട്ടില്ല. അത് വേറെ ഒന്ന് രണ്ടു പേർക്ക് കൂടെ അയച്ചു എന്നാണ് എനിക്ക് അറിയാൻ സാധിച്ചിട്ടുള്ളത്. അത് അവരുമായി ആലോചിച്ചിട്ട് ഇക്ക കണ്ടുപിടിക്കട്ടെ. പക്ഷേ എന്നെ ദയവചെയ്ത് ഇതിൽ പ്രതിയാക്കാൻ ശ്രമിക്കരുത്, ഞാൻ നിരപരാധിയാണ് ഞാൻ അറിഞ്ഞിട്ടില്ല. അങ്ങനത്തെ വൃത്തികേട് ഞാൻ ചെയ്യില്ല. ഞാൻ നിങ്ങളെ സാക്ഷി നിർത്തിപറയുയാണ് ഞാൻ ചെയ്തിട്ടില്ല. ദയവുചെയ്ത് നിങ്ങൾ എന്നെ വിശ്വസിക്കണം. ഞാൻ ആ ചതി ഒരിക്കലും ചെയ്യില്ലെന്നും ജയൻ ചേർത്തല പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT