അശ്ലീലചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന് ആരോപിച്ച് നടി ശ്വേത മേനോനെതിരെ ഒരാൾ പരാതി നൽകിയത് വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ശ്വേതാ മേനോന് പിന്തുണയുമായി നടൻ ഇർഷാദ് അലി രംഗത്തെത്തിയിരിക്കുന്നു. ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിൽ താൻ

അശ്ലീലചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന് ആരോപിച്ച് നടി ശ്വേത മേനോനെതിരെ ഒരാൾ പരാതി നൽകിയത് വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

ഇപ്പോഴിതാ, ശ്വേതാ മേനോന് പിന്തുണയുമായി നടൻ ഇർഷാദ് അലി രംഗത്തെത്തിയിരിക്കുന്നു. ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിൽ താൻ നിയമനടപടി നേരിടേണ്ടി വരുമോ എന്ന ചോദ്യമുയർത്തിയാണ്, ആക്ഷേപഹാസ്യം നിറച്ചുള്ള പോസ്റ്റുമായി ഇർഷാദ് അലി തന്റെ പ്രതിഷേധം അറിയിച്ചത്.

ADVERTISEMENT

‘അറിഞ്ഞിടത്തോളം മീര ജാസ്മിൻ ഇപ്പോൾ അമേരിക്കയിൽ ആണെന്ന് കേൾക്കുന്നു. സേതുരാമയ്യരെ ഇറക്കി അന്വേഷിച്ചിട്ടും

ഏതെങ്കിലും വക്കീലിനെ ബന്ധപ്പെട്ടോ എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല! ഞാൻ മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ കൊടുക്കണോ? അതോ ഒളിവിൽ പോണോ?’ എന്നാണ് താരം കുറിച്ചത്. ‘ശ്വേത മേനോനൊപ്പം’, ‘സെൻസർഷിപ്പ്’ തുടങ്ങിയ ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

വർഷങ്ങൾക്ക് മുമ്പ് ശ്വേത മേനോൻ അഭിനയിച്ചിട്ടുള്ള സിനിമകളും പരസ്യചിത്രങ്ങളുമൊക്കെയാണ് ഇത്തരമൊരു ആരോപണത്തിന് അടിസ്ഥാനമായി പറയുന്നത്. കാമസൂത്ര പരസ്യം, പലേരി മാണിക്യം, രതിനിര്‍വേദം, കളിമണ്ണ് തുടങ്ങിയ സിനിമകൾ എന്നിവയിൽ ശ്വേത മേനോൻ ‘ഇന്റിമേറ്റ്’ ആയി അഭിനയിച്ചിട്ടുണ്ടെന്നും അതിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും അശ്ലീല വെബ്സൈറ്റുകളിലുമൊക്കെ പ്രചരിക്കുന്നു എന്നിങ്ങനെയാണ് ആരോപണങ്ങൾ.

ADVERTISEMENT
ADVERTISEMENT