‘ഒട്ടും സന്തോഷിക്കാനുള്ള ഒരു മാനസികാവസ്ഥയിലൂടെ അല്ല ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്’: മനസ്സ് നോവിച്ച് കുറിപ്പ്
അപ്രതീക്ഷിതമായിരുന്നു നടന്‍ കലാഭവൻ നവാസിന്റെ മരണം. പ്രിയപ്പെട്ടവർക്കും പ്രേക്ഷകർക്കും ഉൾക്കൊള്ളാനാകാത്ത വിയോഗം. നവാസ് ഓർമയാകുമ്പോൾ മലയാളികളുടെ മനസ്സിൽ വേദനയോടെ നിറയുന്ന ഒരു മുഖം നവാസിനൊപ്പം എപ്പോഴും പുഞ്ചിരിയോടെ ചേർന്നു നിന്നിരുന്ന ഭാര്യ രഹ്നയുടേതാണ്. നടിയും നർത്തകിയുമായ രഹ്ന സിനിമയിൽ സജീവമായിരുന്ന

അപ്രതീക്ഷിതമായിരുന്നു നടന്‍ കലാഭവൻ നവാസിന്റെ മരണം. പ്രിയപ്പെട്ടവർക്കും പ്രേക്ഷകർക്കും ഉൾക്കൊള്ളാനാകാത്ത വിയോഗം. നവാസ് ഓർമയാകുമ്പോൾ മലയാളികളുടെ മനസ്സിൽ വേദനയോടെ നിറയുന്ന ഒരു മുഖം നവാസിനൊപ്പം എപ്പോഴും പുഞ്ചിരിയോടെ ചേർന്നു നിന്നിരുന്ന ഭാര്യ രഹ്നയുടേതാണ്. നടിയും നർത്തകിയുമായ രഹ്ന സിനിമയിൽ സജീവമായിരുന്ന കാലത്താണ് നവാസിന്റെ ജീവിതസഖിയായത്. ഒടുവിൽ 21 വർഷത്തെ സന്തോഷകരമായ ദാമ്പത്യത്തിനൊടുവിൽ രഹ്നയെ തനിച്ചാക്കി നവാസ് മടങ്ങി.
ഇപ്പോഴിതാ, നവാസും രഹ്‌നയും ഒരുമിച്ചെത്തിയ ‘ഇഴ’ സിനിമയുടെ യൂ ട്യൂബ് റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകൻ സിറാജ് റെസ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
‘പ്രിയരേ..
ഒട്ടും സന്തോഷിക്കാനുള്ള ഒരു മാനസികാവസ്ഥയിലൂടെ അല്ല ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് എന്നിരിക്കെ,
നവാസ്ക്കായും, രഹനയും ഒരുമിച്ച് അഭിനയിച്ച
‘ഇഴ’ സിനിമ ഏത് platform - ലാണ് ഇനി കാണാൻ കഴിയുക എന്നുള്ള ഒരുപാടു പേരുടെ ഫോൺ വിളികളും, മെസ്സേജുകളും വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ‘ഇഴ’ Reza Entertainment YouTube ൽ വെള്ളിയാഴ്ച ഇന്ന് (8-8-2025)ന് റിലീസ് ചെയ്തിട്ടുണ്ട്.
ഈ സിനിമയുടെ പ്രൊഡ്യൂസറായ ഏറെ പ്രിയ പെട്ട സലീക്കയുടെ ഭയങ്കര വലിയ ഒരു മനസ്സുകൊണ്ടാണ് ‘ഇഴ’ പൂർത്തിയായതും
ഇത് നിങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചതും.
നാലാളൊഴികെ ഇതിൽ അഭിനയിച്ചിരിക്കുന്ന എല്ലാവരും പുതുമുഖങ്ങളാണ്.
ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചെയ്ത ഒരു കൊച്ചു സിനിമയാണ് ‘ഇഴ’.
ഫിലിം ക്രിട്ടിക്സ്,
ജെ സി ഡാനിയൽ,
പൂവച്ചൽ ഖാദർ ഉൾപ്പെടെ അഞ്ചു അവാർഡുകൾ ‘ഇഴ’ സിനിമക്ക് ഇതിനോടകം ലഭിച്ചു, അതിൽ നവാസ്ക്കാക്ക് ഏറ്റവും നല്ല നടനുള്ള പ്രത്യേക ജൂറി പുരസ്കാരവും ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള ജെ സി ഡാനിയൽ അവാർഡ് രഹനക്കും ലഭിക്കുകയുണ്ടായി.
എല്ലാവരും ഈ സിനിമ കാണണം
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം എന്തുതന്നെ ആയാലും ചാനലിലെ
കമന്റ് ബോക്സിൽ അടയാളപ്പെടുത്താതെ പോകരുത് കാരണം
അതാണ് ഞങ്ങൾക്ക് കിട്ടുന്ന അംഗീകാരവും പ്രചോദനവും
ഏറെ പ്രതീക്ഷയോടെ
സിറാജ് റെസ’.– സിറാജ് റെസ സോഷ്യൽ മീഡിയയിൽ കുറിച്ചു.