അച്ഛനാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ. നിറവയറോടെയുള്ള ഭാര്യ അൻസു എൽസ വർഗീസിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ചാണ് ഈ സന്തോഷം ജോമോൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘Adding a little more love to our story’ എന്നാണ് ചിത്രങ്ങൾക്കൊപ്പം ജോമോൻ കുറിച്ചത്.

ബ്യൂട്ടിഫുൾ, തട്ടത്തിന്‍ മറയത്ത്, അയാളും ഞാനും തമ്മിൽ, വിക്രമാദിത്യൻ, എന്നു നിന്റെ മൊയ്തീൻ, ചാർളി, ഗോൽമാല്‍ എഗെയ്ൻ, സിംബ, ബ്രഹ്മൻ, എനൈ നോക്കി പായും തോട്ട, പാവ കഥൈകൾ, ധ്രുവനച്ചത്തിരം, സർക്കസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ക്യാമറാമാനായി തിളങ്ങിയ ജോമോൻ നിർമാതാവു കൂടിയാണ്.

ADVERTISEMENT

2023 ൽ ആയിരുന്നു ജോമോന്റെയും അൻസു എൽസ വർഗീസിന്റെയും വിവാഹം. ജോമോന്റെ രണ്ടാം വിവാഹമാണിത്. നടി ആൻ ആഗസ്റ്റിനായിരുന്നു ആദ്യഭാര്യ.

ADVERTISEMENT
ADVERTISEMENT