നടി ഭാവനയ്‌ക്കൊപ്പമുളള ചിത്രം പങ്കുവച്ച് കുറിപ്പുമായി നടി മന്യ. ‘ശക്തരായ സ്ത്രീകള്‍ - ഞങ്ങള്‍ പരസ്പരം ശാക്തീകരിക്കുന്നു. ഞങ്ങളുടെ സുന്ദരിയായ ഭാവനയ്ക്കും ജീനയ്ക്കുമൊപ്പം’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ‌മന്യ കുറിച്ചത്. ചിത്രത്തില്‍ മന്യയുടെ മകളെയും കാണാം. നിരവധിയാളുകളാണ് പോസ്റ്റിനു താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.

ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്നു മന്യ. വിവാഹത്തോടെ സിനിമ വിട്ടെങ്കിലും സമീപകാലത്ത് സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ജീവിത വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ താരം പങ്കിടാറുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT