അന്തരിച്ച ചലച്ചിത്രകാരനും എഴുത്തുകാരനുമായ പി.പത്മരാജന്റെ മകനാണ് തിരക്കഥാകൃത്തും ചെറുകഥാകൃത്തുമായ അനന്തപത്മനാഭൻ. ഇപ്പോഴിതാ, അച്ഛനോടൊപ്പമുള്ള തന്റെ എ ഐ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് അനന്തപത്മനാഭൻ. ഒപ്പം ഇരിക്കുന്നതും കെട്ടിപിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് അനന്തപത്മനാഭന്‍ പങ്കുവച്ചത്.

‘ഇനിയിപ്പം ഇത് കൂടി ആവട്ടെ! സിദ്ധാര്‍ഥ് സിദ്ധു അയച്ചു തന്ന Ai സ്വപ്‌ന ചിത്രങ്ങള്‍. (നീല കുര്‍ത്ത പടം കൃത്യം!) കൂടെ real ആയ പഴയ ചിത്രം കളര്‍ ചെയ്ത് അയച്ചു തന്നത് സന്ദീപ് സദാശിവന്‍. അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പഴും ഇങ്ങനെ ചേര്‍ത്തു പിടിച്ചേനെ. ഏറ്റവും വലിയ ഫാന്‍ ബോയ് നമ്മള്‍ തന്നെ ആണെന്നറിയാമല്ലോ’ എന്നാണ് ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT