‘നിങ്ങൾക്ക് ഇനിയും കൂടുതൽ കരുത്ത് ലഭിക്കട്ടെ. മുന്നോട്ട് പോകുക’: അപർണ നായരുടെ വർക്കൗട്ട് വിഡിയോ വൈറൽ
നടി അപർണ നായരുടെ വർക്കൗട്ട് വിഡിയോ വൈറൽ. ശരീരഭാരം കൂടിയ നിലയിൽ പരിശീലനം തുടങ്ങാൻ ബുദ്ധിമുട്ടിയ സമയം മുതൽ കഠിനാധ്വാനം ചെയ്ത്, മികച്ച ഫിറ്റ്‌നസ് നിലനിർത്തുന്ന അപർണയുടെ വിഡിയോ ഫിറ്റ്‌നസ് ട്രെയിനറായ രോഹിത് പി.എസ്. ആണ് പങ്കുവച്ചത്. ‘അപർണ നായർ എത്രത്തോളം അർപ്പണബോധത്തോടെയും സ്ഥിരതയോടെയും തന്റെ ലക്ഷ്യത്തിൽ

നടി അപർണ നായരുടെ വർക്കൗട്ട് വിഡിയോ വൈറൽ. ശരീരഭാരം കൂടിയ നിലയിൽ പരിശീലനം തുടങ്ങാൻ ബുദ്ധിമുട്ടിയ സമയം മുതൽ കഠിനാധ്വാനം ചെയ്ത്, മികച്ച ഫിറ്റ്‌നസ് നിലനിർത്തുന്ന അപർണയുടെ വിഡിയോ ഫിറ്റ്‌നസ് ട്രെയിനറായ രോഹിത് പി.എസ്. ആണ് പങ്കുവച്ചത്.
‘അപർണ നായർ എത്രത്തോളം അർപ്പണബോധത്തോടെയും സ്ഥിരതയോടെയും തന്റെ ലക്ഷ്യത്തിൽ ഉറച്ചുനിന്ന് ലക്ഷ്യത്തിലെത്തി എന്നുള്ളതിൽ ഞാൻ അഭിമാനിക്കുന്നു. ഓരോ തവണ പരിശീലിക്കുമ്പോഴും, ഓരോ തുള്ളി വിയർപ്പിനും കൂടുതൽ മെച്ചപ്പെടാനുള്ള തീവ്രമായ ആഗ്രഹമാണ് അപർണയ്ക്ക് ഊർജം പകർന്നത്. നിങ്ങൾക്ക് ഇനിയും കൂടുതൽ കരുത്ത് ലഭിക്കട്ടെ. മുന്നോട്ട് പോകുക’. – വിഡിയോയ്ക്കൊപ്പം രോഹിത് പി.എസ്. സോഷ്യൽ മീഡിയയിൽ കുറിച്ചു.
നിവേദ്യം, ബ്യൂട്ടിഫുൾ, മുംബൈ പൊലീസ്, ഹോട്ടൽ കാലിഫോർണിയ, തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ അപർണ നായർ ചില ആരോഗ്യപ്രശ്‌നങ്ങൾ കാരണം കുറച്ചു നാളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്.