നടി അര്‍ച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരന്‍. അവതാരകയായ ധന്യ വര്‍മയാണ് അര്‍ച്ചനയുടെ വിവാഹം കഴിഞ്ഞെന്ന സന്തോഷം പങ്കുവച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും ധന്യ പോസ്റ്റ് ചെയ്തു. നിരവധി ആളുകളാണ് അര്‍ച്ചനയ്ക്കും റിക്കിനും ആശംസകളുമായി എത്തുന്നത്.

താന്‍ പങ്കാളിയെ കണ്ടെത്തിയെന്ന് അര്‍ച്ചന നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. എറ്റവും മോശം തലമുറയില്‍ ഏറ്റവും ശരിയായ വ്യക്തിയെ തന്നെ താന്‍ തിരഞ്ഞെടുത്തുവെന്നും എല്ലാവര്‍ക്കും അതിന് കഴിയട്ടെ എന്നുമാണ് താരം കുറിച്ചത്.

ADVERTISEMENT

അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. 2016ല്‍ അബീഷ് മാത്യുവിനെ അര്‍ച്ചന വിവാഹം കഴിച്ചെങ്കിലും ഇരുവരും 2021ല്‍ പിരിഞ്ഞു.

ADVERTISEMENT
ADVERTISEMENT