സിനിമ–സീരിയൽ രംഗത്തു തിളങ്ങി നിൽക്കുന്ന താരമാണ് യമുന. മലയാളി പ്രേക്ഷകരുടെ ഈ പ്രിയതാരം തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്.

തന്റെ മരണം ആഘോഷിക്കാൻ കാത്തിരുന്ന കുറേപ്പേരുണ്ടെന്നാണ് യമുന പറയുന്നത്.

ADVERTISEMENT

‘പണ്ടത്തെപ്പോലെയല്ല ഇപ്പോൾ. ജോലിക്കു നല്ല പ്രതിഫലം കിട്ടുന്നു. പക്ഷേ, പണ്ടൊക്കെ 500 രൂപയാണു കിട്ടിയിരുന്നത്. ഞാൻ അഭിനയിച്ചു തുടങ്ങിയ സമയമായിരുന്നു. ഫാമിലിക്ക് വേണ്ടിയോ ആർക്കു വേണ്ടിയോ പണം മുടക്കിയാലും നമുക്കു വേണ്ടി എവിടെ എങ്കിലും ഒരു അക്കൗണ്ടു തുടങ്ങി ഒരു രൂപ എങ്കിലും മാറ്റിവയ്ക്കണം. എന്റെ അനുഭവത്തിൽ നിന്നു പഠിച്ച പാഠമാണ്. അവസാന സമയത്ത് നമുക്കു നമ്മളേ ഉണ്ടാകുകയുള്ളൂ. എന്റെ മരണം ആഘോഷിക്കാൻ കാത്തിരുന്ന കുറേപ്പേരുണ്ട്. എന്റെ മരണം ചിലർ ഫോണിൽ കൂടി വിളിച്ച് മറ്റു വ്യക്തികളോട് പറയുന്നത് ഞാൻ കേട്ടു. അതെല്ലാം കടന്ന് ഞാൻ ഇവിടെ ഇരിക്കുന്നു.

യങ് ജനറേഷനോട് പറയാനുള്ളത് ഇതാണ്, കൂടെ നിൽക്കുന്നവർ എന്നും നമുക്കൊപ്പം ഉണ്ടാകണമെന്നില്ല. അതുകൊണ്ട് നമുക്കു വേണ്ടി ഒരു രൂപ എങ്കിലും എവിടെ എങ്കിലും മാറ്റിയിട്ടേക്കണം. സ്വന്തം പേരിൽ ഒരു വീട് വേണമെന്നത് എന്റെ വലിയ ആഗ്രഹമാണ്. സ്വന്തം അധ്വാനത്തിൽ നിന്നു മുടക്കി പലതും ചെയ്തിട്ടും അവിടെ നിന്നെല്ലാം ഒന്നുമല്ലാതെ എനിക്കിറങ്ങിപ്പോരേണ്ടി വന്നു. അതുകൊണ്ടാണ് സ്വന്തം പേരിൽ ഒരു വീട് വേണമെന്ന് ആഗ്രഹം വന്നത്. വയസാം കാലത്ത് ആരും എന്റെ വീട്ടിൽ നിന്നും ഇറങ്ങിപ്പോകൂവെന്ന് എന്നോട് പറയരുത്’.– യമുന പറയുന്നു.

ADVERTISEMENT

യമുനയുടെ വാക്കുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.

ADVERTISEMENT
ADVERTISEMENT