മനോഹരവും രസകരവുമായ വെഡ്ഡിങ് വിഡിയോ പങ്കുവച്ച് നടി അർച്ചന കവി. വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് യാത്രയാകുന്ന താരത്തിന്റെ സംഭാഷണങ്ങൾ രസകരമാണ്.

‘വീട് വിട്ട് പോവാ ഞാൻ, കഴിഞ്ഞു എന്റെ....(വിവാഹം) കഴിഞ്ഞു! പത്തനംതിട്ടയിൽ ഒരു പുതിയ വീടു കിട്ടിയിട്ടുണ്ട്’ എന്നു പറഞ്ഞ്, വിവാഹ വേഷത്തിൽ പച്ച നിറത്തിലുള്ള പെട്ടിയും ഉന്തിക്കൊണ്ട് വരുന്ന അർച്ചനയെ വിഡിയോയിൽ കാണാം.

ADVERTISEMENT

കഴിഞ്ഞ ദിവസമായിരുന്നു അർച്ചനയുടെ വിവാഹം. പത്തനംതിട്ട സ്വദേശിയായ റിക്ക് വര്‍ഗീസ് ആണ് വരന്‍. ഡേറ്റിങ് ആപ്പിലൂടെയാണ് അര്‍ച്ചന റിക്കിനെ പരിചയപ്പെട്ടത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ADVERTISEMENT
ADVERTISEMENT