അമ്മയ്ക്കും മകൾ മഹാലക്ഷ്മിക്കും പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയനടി കാവ്യ മാധവൻ പങ്കുവച്ച ചിത്രവും കുറിപ്പും വൈറൽ.

‘ഈ ദിവസത്തിന് ഇരട്ടി പ്രത്യേകതയുണ്ട്. കാരണം എന്റെ എല്ലാമെല്ലാമായ രണ്ട് ഹൃദയങ്ങളെ ആഘോഷിക്കുന്ന ദിവസമാണ്– എന്റെ അമ്മയും മകളും’.– ഇരുവർക്കുമൊപ്പമുള്ള മനോഹരചിത്രം പങ്കുവച്ച് കാവ്യ കുറിച്ചു.

ADVERTISEMENT

മഹാലക്ഷ്മിയുടെ ഏഴാം ജന്മദിനമാണിത്. 2018 ഒക്ടോബര്‍ 19നാണ് മഹാലക്ഷ്മി ജനിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ടാണ് മഹാലക്ഷ്മി എന്ന പേര് നൽകിയത്.

ADVERTISEMENT
ADVERTISEMENT